റോഡരികിൽ പാർക്ക് ചെയ്യുന്ന കാറുകളുടെ ചില്ലുകൾ തകർക്കുന്ന സംഘത്തെ പൊലീസ് നാടകീയമായി വെടിവച്ചു വീഴ്ത്തി

ബെംഗളൂരു : റോഡരികിൽ പാർക്ക് ചെയ്യുന്ന കാറുകളുടെ ചില്ലുകൾ തകർക്കുന്ന സംഘത്തെ പൊലീസ് വെടിവച്ചു വീഴ്ത്തി. രാജഗോപാല നഗർ കരീംസാബ് ലേഔട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കമലാനഗർ സ്വദേശി റാഫി (28), പ്രകാശ്നഗർ സ്വദേശി സുധാകർ (30) എന്നിവരെയാണു പിടികൂടിയത്.

  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം

നഗരത്തിലെ വിവിധയിടങ്ങളിൽ പാതയോരത്തു പാർക്ക് ചെയ്യുന്ന കാറുകൾ രാത്രി അടിച്ചു തകർക്കുന്ന സംഘത്തിനുവേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

കരീംസാബിൽ ഇവരെത്തേടി പൊലീസ് എത്തുമ്പോഴേക്കും രണ്ടു കാറുകൾ തകർത്തിരുന്നു. ഒട്ടേറെ വാഹനമോഷണ കേസുകളിൽ പ്രതികളാണ് ഇരുവരും. ഇവരുടെ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us