ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ വാഗ്ദാനപദ്ധതികൾ നടത്തിപ്പിനായി കൂടുതൽ പണം ചെലവാക്കുന്നത് കടക്കെണിക്ക് കാരണമാകുന്നുവെന്ന സിഎജി റിപ്പോർട്ടിലെ വിലയിരുത്തൽ സർക്കാർ തള്ളി.
സിഎജിയുടെ വിലയിരുത്തൽ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വാഗ്ദാനപദ്ധതി നടത്തിപ്പ് സമിതി ചെയർമാൻ എച്ച്.എം. രേവണ്ണ പറഞ്ഞു.
സംസ്ഥാനത്തെ ആളോഹരി വരുമാനവും ജിഎസ്ടി വരുമാനവും വർധിച്ചിട്ടുണ്ട്. വാഗ്ദാനപദ്ധതികൾ നടപ്പാക്കുന്നത് ഇതിന് കാരണമായി.
ജനക്ഷേമ പദ്ധതികൾമൂലം വികസനപദ്ധതികൾ മുടങ്ങുന്നുവെന്ന് പറയുന്നതും സത്യമല്ലെന്ന് രേവണ കൂട്ടിച്ചേർത്തു.
വനിതകൾക്ക് സൗജന്യയാത്ര, വീട്ടമ്മമാർക്ക് പ്രതിമാസ ധനസഹായം തുടങ്ങിയ കോൺഗ്രസ് സർക്കാരിന്റെ ജനപ്രിയപദ്ധതികൾമൂലം സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്നായിരുന്നു സിഎജി റിപ്പോർട്ടിലെ വിലയിരുത്തൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]