ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചിലകേന്ദ്രങ്ങൾ വലിച്ചിഴച്ചത് വേദനപ്പിച്ചു; ഗൂഢാലോചനസിദ്ധാന്തം തള്ളി റിനി

കൊച്ചി: യുവ നേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സിദ്ധാന്തം തള്ളി നടിയും മുൻ മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന സിദ്ധാന്തത്തിലേക്ക് വലിച്ചിഴച്ചത് വലിയ വേദനയുണ്ടാക്കി. മനസ്സും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ചതില്‍ ഹാ കഷ്ടം എന്നുമാത്രമെ പറയാനുള്ളൂവെന്നും റിനി ഫേസ്ബുക്കില്‍ കുറിച്ചു. വാക്കുകള്‍ തന്റേത്…

Read More

ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ

ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലംപ്രയോ​ഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട നിലപാടാണ് ഷാഫി മുന്നോട്ട് വെച്ചത്. ഷാഫിയെ തടയുമെന്ന ഭീഷണി ഡിവൈഎഫ്ഐ പ്രവർത്തകർ നേരെ തന്നെ മുഴക്കിയിരുന്നു. അതിനിടയിലാണ് ഷാഫി ഇന്ന് വടകരയിലെത്തിയത്. ടൗൺഹാളിനടുത്ത്…

Read More

വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട; രാജീവിന് കേരളത്തെ പറ്റി അറിയില്ല! ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടിയല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവര്‍ നിശ്ചയിച്ചതാണ് ആഗോള അയ്യപ്പ സംഗമം നടത്താമെന്നത്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതല്ല. ആരാധനയുടെ ഭാഗമായി കാണേണ്ടതാണ്. സര്‍ക്കാരിന്റെ പരിപാടിയല്ല. ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണത്. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

Read More

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വീണ്ടും ചികിത്സാപിഴവ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന ആരോപണവുമായി കാട്ടാക്കട സ്വദേശിയായ യുവതി രംഗത്ത്. 50 സെന്റിമീറ്റര്‍ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി. 2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ട്യൂബ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മറ്റ് ഡോക്ടര്‍മാര്‍ അറിയിച്ചതായും യുവതി…

Read More

ഭാഗികമായി ചുരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.

Read More

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവെച്ചില്ലെങ്കിൽ ജനങ്ങൾ ജനങ്ങളുടേതായ തീരുമാനമെടുക്കണം: പി ജെ കുര്യൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പാര്‍ട്ടി നടപടി വേണമെന്നും പൊലീസ് സ്വമേധയാ അന്വേഷണം നടത്തണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്നും രാജിവെച്ചില്ലെങ്കില്‍ ജനങ്ങള്‍ ജനങ്ങളുടേതായ തീരുമാനമെടുക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ എല്ലാവരോടും കൂടി ആലോചിച്ച് പാര്‍ട്ടി എടുത്ത തീരുമാനമാണ്.…

Read More

ബെംഗളൂരുവിലെ കലാസിപാളയയിൽ കാവി ടവൽ ധരിച്ചതിന് തൊഴിലാളിയെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ആഗസ്റ്റ് 25 ന് കലാസിപാളയ ബസ് സ്റ്റാൻഡിൽ കാവി ടവൽ ധരിച്ചതിന് സ്വകാര്യ ട്രാവൽ ഏജൻസിയിലെ തൊഴിലാളിയെ ആക്രമിച്ച കേസിൽ മൂന്ന് പേരെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. നാഗവാരയിൽ നിന്നുള്ള മെക്കാനിക്ക് തബ്രെസ് (30), റേഡിയം കട്ടിംഗ് തൊഴിലാളിയായ ബനശങ്കരിയിൽ നിന്നുള്ള ഇമ്രാൻ ഖാൻ (35), റിയൽ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തിലക് നഗറിൽ നിന്നുള്ള അജീസ് ഖാൻ (47) എന്നിവർക്കെതിരെ കേസ് എടുത്തു. പോലീസ് പറയുന്നതനുസരിച്ച്, ആഗസ്റ്റ് 24 ന് രാത്രി 9.30 ന് ബെംഗളൂരുവിലെ കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന്…

Read More

എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാർഥിനിക്ക്‌ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു : എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാർഥിനിക്ക്‌ സ്വകാര്യ മെഡിക്കൽ കോളേജ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ ഉടമസ്ഥതയിൽ തുമകൂരുവിലുള്ള ശ്രീസിദ്ധാർഥ അക്കാദമി ഓഫ് ഹയർ എജുക്കേഷനെതിരേയാണ് വിധി. യോഗ്യതയുണ്ടായിട്ടും 2017-18 കാലത്ത് പ്രവേശനം നിഷേധിക്കപ്പെട്ട വി. സഞ്ജനയ്ക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ആദ്യവർഷത്തെ ഫീസടയ്ക്കുകയും ചെയ്തതിനുശേഷമാണ് സീറ്റ് നിരസിച്ചത്. പ്രവേശനംനൽകാമെന്ന് അറിയിച്ചെങ്കിലും വാഗ്ദാനം പാലിച്ചില്ല. തുടർന്ന് മറ്റൊരു മെഡിക്കൽ കോളേജിൽ പ്രവേശനംനേടിയ വിദ്യാർഥിനി കോടതിയെ സമീപിക്കുകയായിരുന്നു.  

Read More

വാഗ്ദാനപദ്ധതികൾ നടത്തിപ്പിനായി കൂടുതൽ പണം ചെലവാക്കുന്നത് എന്ന സിഎജി റിപ്പോർട്ട് തള്ളി സർക്കാർ

ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ വാഗ്ദാനപദ്ധതികൾ നടത്തിപ്പിനായി കൂടുതൽ പണം ചെലവാക്കുന്നത് കടക്കെണിക്ക്‌ കാരണമാകുന്നുവെന്ന സിഎജി റിപ്പോർട്ടിലെ വിലയിരുത്തൽ സർക്കാർ തള്ളി. സിഎജിയുടെ വിലയിരുത്തൽ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വാഗ്ദാനപദ്ധതി നടത്തിപ്പ് സമിതി ചെയർമാൻ എച്ച്.എം. രേവണ്ണ പറഞ്ഞു. സംസ്ഥാനത്തെ ആളോഹരി വരുമാനവും ജിഎസ്ടി വരുമാനവും വർധിച്ചിട്ടുണ്ട്. വാഗ്ദാനപദ്ധതികൾ നടപ്പാക്കുന്നത് ഇതിന് കാരണമായി. ജനക്ഷേമ പദ്ധതികൾമൂലം വികസനപദ്ധതികൾ മുടങ്ങുന്നുവെന്ന് പറയുന്നതും സത്യമല്ലെന്ന് രേവണ കൂട്ടിച്ചേർത്തു. വനിതകൾക്ക് സൗജന്യയാത്ര, വീട്ടമ്മമാർക്ക് പ്രതിമാസ ധനസഹായം തുടങ്ങിയ കോൺഗ്രസ് സർക്കാരിന്റെ ജനപ്രിയപദ്ധതികൾമൂലം സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്നായിരുന്നു സിഎജി…

Read More

വീണ്ടും മണ്ണിടിച്ചിൽ; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഇനിയും വൈകും

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിച്ചിലുണ്ടായത്. എങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവർത്തിക്ക് വെല്ലുവിളിയായി ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോടമഞ്ഞുമുണ്ട്. ഇപ്പോഴും ചുരത്തിലൂടെ കടന്നുപോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്.   20 മണിക്കൂറിലധികമായി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. നേരത്തെ…

Read More
Click Here to Follow Us