രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവെച്ചില്ലെങ്കിൽ ജനങ്ങൾ ജനങ്ങളുടേതായ തീരുമാനമെടുക്കണം: പി ജെ കുര്യൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പാര്‍ട്ടി നടപടി വേണമെന്നും പൊലീസ് സ്വമേധയാ അന്വേഷണം നടത്തണമെന്നും പി ജെ കുര്യന്‍ പറഞ്ഞു.

എംഎല്‍എ സ്ഥാനം രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്നും രാജിവെച്ചില്ലെങ്കില്‍ ജനങ്ങള്‍ ജനങ്ങളുടേതായ തീരുമാനമെടുക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ എല്ലാവരോടും കൂടി ആലോചിച്ച് പാര്‍ട്ടി എടുത്ത തീരുമാനമാണ്. അതിനെ വിമര്‍ശിക്കുന്നില്ല. തീരുമാനം അംഗീകരിക്കുന്നു. ഏത് ആരോപണം വന്നാലും അന്വേഷിക്കണം. പൊലീസില്‍ പരാതി കൊടുത്താല്‍ അന്വേഷിക്കണം.

പരാതിയില്ലാതെ പൊലീസ് കേസ് അന്വേഷിക്കില്ല’-പി ജെ കുര്യന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേരിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ചേര്‍ത്ത് വിമര്‍ശിക്കുന്നത് ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണെന്നും വനിതാ ഗുസ്തി താരങ്ങള്‍ ബിജെപി നേതാവിനെതിരെ ആരോപണം ഉന്നയിച്ചിട്ടും ആ നേതാവിനെതിരെ ബിജെപി ഒരു നടപടിയും എടുത്തില്ലെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts