ബെംഗളൂരു∙ ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗി വാസുദേവ് നേതൃത്വംനൽകുന്ന നദീസംരക്ഷണ റാലിക്കു ബെംഗളൂരുവിൽ വരവേൽപ്പ്. പാലസ് ഗ്രൗണ്ടിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ ഡി.വി.സദാനന്ദഗൗഡ, എച്ച്.എൻ.അനന്ത്കുമാർ, മന്ത്രി കെ.ജെ.ജോർജ്, ചലച്ചിത്രനടൻ പുനീത് രാജ്കുമാർ എന്നിവർ പങ്കെടുത്തു. ഗായിക ഉഷ ഉതുപ്പിന്റെ നേതൃത്വത്തിൽ ഗാനമേളയും ചടങ്ങിനു മിഴിവേകി. ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നദീസംരക്ഷണത്തെക്കുറിച്ചു തയാറാക്കുന്ന ദേശീയ ജലനയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിക്കുമെന്ന് ജഗി വാസുദേവ് പറഞ്ഞു.
Related posts
-
നൂറ് വിദ്യാർഥികൾക്ക് രോഗബാധ; സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു
നൂറോളം വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഒരു സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു.... -
വർണാഭമായി അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഓണാഘോഷം
ബെംഗളൂരു: അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ... -
നൻമ എം.സി.എ ഓണാഘോഷം 26, 27 തീയതികളിൽ.
ബെംഗളൂരു: നൻമ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ...
