ക്രൊയേഷ്യ 3-0ന് അര്‍ജന്റീനയെ നാണംകെടുത്തി.കളത്തിലും പുറത്തും കാഴ്ചക്കാരായി രണ്ട് ദൈവങ്ങള്‍; ലയണല്‍ മെസ്സിയും ഡീഗോ മാറഡോണയും.

കിരീട ഫേവറിറ്റുകളായ അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കില്‍. ലോകകപ്പ് ഫുട്‌ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്‌നിയിലെ നൊവ്‌ഗൊരാഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തില്‍ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയുടെ ടീം ക്രൊയേഷ്യയോട് തോറ്റത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന ആരാധകരെയും നിരാശയുടെ പടുകുഴിയിലാക്കിയത്.

ക്രൊയേഷ്യയുടെ മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ആന്റെ റെബിച്ച് (53ാം മിനിറ്റ്്), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിറ്റിച്ച് (90) എന്നിവരുടെ ഗോളുകളാണ് അര്‍ജന്റീനയുടെ കഥ കഴിച്ചത്.

  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും

കളിയില്‍ കൂടുതല്‍ മികച്ചു നിന്ന ക്രൊയേഷ്യ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതില്‍ പരാജയപ്പെട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച് ക്രൊയേഷ്യ ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറി. അതേസമയം, നൈജീരിയക്കെതിരേ ഒരു മല്‍സരമാണ് അര്‍ജന്റീനയ്ക്ക് ഇനി ബാക്കിയുള്ളത്. ഇതു ജയിച്ചാലും മറ്റു ടീമുകളുടെ മല്‍സരഫലം കൂടി ആശ്രയിച്ചാവും അര്‍ജന്റീനയുടെ വിധി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം
[masterslider id="10"]

Related posts

Click Here to Follow Us