നഗരം ഏതു നിമിഷവും ഇരുട്ടിലാകാം !

ബെംഗളൂരു :കുടിശിക തുക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് നഗരത്തിലെ തെരുവുവിളക്ക് പരിപാലനത്തിനുള്ള കരാർ ജീവനക്കാർ സമരത്തിലേക്ക്. 30 കോടി രൂപയാണ് ബിബിഎംപി വിവിധ സോണുകളിലായി കരാറുകാർക്ക് നൽകാനുള്ളത്. വൈദ്യുതി വിതരണ ചുമതല ബെസ്കോമിനാണെങ്കിലും ലൈറ്റുകളുടെ പരിപാലനം സ്വകാര്യ ഏജൻസികൾക്കാണ്.

208 കോടിരൂപയാണ് ബിബിഎംപി വൈദ്യുതി നിരക്കായി പ്രതിവർഷം ബെസ്കോമിന് നൽകുന്നത്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പണം ലഭിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് കരാറുകാരുടെ വാദം. കരാറുകാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ ബിബിഎംപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുടിശിക തുക നൽകിയില്ലെങ്കിൽ വരും ദിവസങ്ങളിൽ തെരുവുവിളക്കുകൾ അണച്ച് പ്രതിഷേധിക്കാനാണ് ഇവരുടെ നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
  ആർ.സി.ബിക്ക് വീണ്ടും ആരവം; ആ കുടുംബങ്ങളിൽ ഇന്നും വിങ്ങുന്ന മുറിവുകൾ മാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us