വായുമലിനീകരണത്തിന് ചെറിയ ആശ്വാസം; ഊബറിന്റെ 500 സിഎൻജി ടാക്സികൾ ഉടൻ നിരത്തിൽ..

ബെംഗളൂരു : വായുമലിനീകരണം കൊണ്ടു പൊറുതിമുട്ടുന്ന നഗരവാസികൾക്ക് ആശ്വാസമാകാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (ഗെയിൽ) വെബ് ടാക്സി കമ്പനിയായ ഊബറും കൈകോർക്കുന്നു. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് ഇരുസ്ഥാപനങ്ങളും ചേർന്ന് കരാർ ഒപ്പുവച്ചു. കെംപെഗൗഡ വിമാനത്താവളത്തിന് സമീപം സിഎൻജി പമ്പിങ് സ്റ്റേഷനു തുടക്കമായി.

സിഎൻജി ഇന്ധനമാക്കി 500 കാറുകളാണ് ആദ്യഘട്ടത്തിൽ ഊബർ നിരത്തിലിറക്കുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാപത്രം ഗെയിൽ ചെയർമാൻ ബി.സി. ത്രിപാഠിയും ഊബർ ചീഫ് ബിസിനസ് ഓഫിസർ മധു കണ്ണനും ചേർന്ന് ഒപ്പുവച്ചു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഹാർഡ്‌വെയർ ടെക്നോളജി പാർക്കിലാണ് ഗെയിലിന്റെ സിഎൻജി ഇന്ധന സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ഹസിരു ബെംഗളൂരു (ഹരിത ബെംഗളൂരു) എന്ന സന്ദേശവുമായാണ് പദ്ധതി ആരംഭിച്ചതെന്നു ബി.സി. ത്രിപാഠി പറഞ്ഞു.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

സബ്സിഡി നിരക്കിൽ ഊബറിന്റെ 500 പെട്രോൾ, ഡീസൽ കാറുകളിൽ ഗെയിൽ സിഎൻജി ഇന്ധനകിറ്റ് സ്ഥാപിച്ചു നൽകും. ഒരു കിറ്റിനു പരമാവധി 10,000 രൂപയാണ് ഈടാക്കുക. ഈ തുക തവണവ്യവസ്ഥയിൽ അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

ഹാർഡ്‌വെയർ ടെക്നോളജി പാർക്കിനു സമീപത്തെ സിഎൻജി സ്റ്റേഷനിൽ ഒരേസമയം എട്ടു വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാമെന്ന് മധു കണ്ണൻ പറഞ്ഞു.കെംപഗൗ‍ഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വെബ്ടാക്സികളാണ് ആദ്യഘട്ടത്തിൽ സിഎൻജിയിലേക്കു മാറ്റുന്നത്. സിഎൻജി ഉപയോഗിക്കുന്നതിലൂടെ പ്രതിമാസം 15,000 രൂപ കാബ് ഡ്രൈവർമാർക്ക് ലാഭിക്കാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts