തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഫ്രാൻസ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടമുറപ്പിച്ചു. രണ്ടു കളികളിലും തോറ്റ പെറു പുറത്തായിക്കഴിഞ്ഞു.

തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഫ്രാൻസ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടമുറപ്പിച്ചു. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുൻ ചാമ്പ്യന്മാർ തോൽപിച്ചത്. 34ാം മിനിറ്റില്‍ യുവതാരം കിലിയന്‍ എംബാപ്പെയുടെ ഗോളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഇതോടെ ഫ്രാന്‍സിനായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് എംബാപ്പെയ്ക്ക് സ്വന്തമായി. 19 വയസ്സും 183 ദിവസവുമാണ് എംബാപ്പെയുടെ പ്രായം.

  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

പരാജയപ്പെട്ടെങ്കിലും വീറുറ്റ പോരാട്ടം നടത്തിയാണ് പെറു കീഴടങ്ങിയത്. നിരവധി തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താന്‍ പെറുവിനായിരുന്നു. രണ്ടാംപകുതിയില്‍ പെറുവിന്റെ ആക്രമണാത്മക ഫുട്‌ബോളിനു മുന്നില്‍ ഫ്രാന്‍സ് വിറയ്ക്കുകയും ചെയ്തു. ഇതോടെ ഒരു മല്‍സരം ബാക്കി നില്‍ക്കെ പെറുവിന്റെ നോക്കൗട്ട് റൗണ്ട് മോഹം പൊലിയുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts