‘നടക്കുന്ന ദൈവത്തിന്‍റെ’ അനുഗ്രഹം തേടാൻ ഭാഗ്യമുണ്ടായെന്ന് ട്വീറ്റ് ചെയ്ത് അമിത് ഷാ!

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ പ്രചാരണത്തിനായി എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തുംകൂരിൽ സിദ്ധഗംഗ മഠത്തിലെത്തി ലിംഗായത്ത് സമുദായ ആചാര്യൻ ശ്രീ ശിവകുമാര സ്വാമിയുടെ അനുഗ്രഹം തേടി. ‘നടക്കുന്ന ദൈവത്തിന്‍റെ’ അനുഗ്രഹം തേടാൻ ഭാഗ്യമുണ്ടായെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

സിദ്ധരാമയ്യ സർക്കാർ മത ന്യൂനപക്ഷ പദവി അനുവദിച്ച ലിംഗായത്ത് സമുദായത്തെ കൈയ്യിലെടുക്കുകയാണ് ഷായുടെ ലക്ഷ്യം. രാഷ്ട്രീയത്തിലും വോട്ടുബാങ്കിലും ശക്തരായ ലിംഗായത്തുകൾ തിരഞ്ഞെടുപ്പില്‍ പ്രധാന ശക്തിയാണ്. അതേസമയം രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാനത്തെ മതമൈത്രി നശിപ്പിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് അമിത് ഷാ ആരോപിക്കുകയുണ്ടായി. എല്ലാ സമുദായങ്ങളും മൈത്രിയോടെ കഴിയുന്ന പൂന്തോട്ടം എന്ന്‍ ജ്ഞാനപീഠം ജേതാവ് കുവെംപ് വിശേഷിപ്പിച്ച കർണാടകയെ സ്വാർഥ രാഷ്ട്രീയത്തിനായി സിദ്ധരാമയ്യ സർക്കാർ ഇല്ലാതാക്കിയെന്നും അമിത് ഷാ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts