വിമാനത്താവളത്തിലേക്കുള്ള പുതിയ ടോൾ നിരക്കുകൾ ഇന്നു അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ;ഇനി രണ്ട് വശത്തേക്കും ടോൾ നൽകണം.

ബെംഗളൂരു :കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരും തിരിച്ച് യാത്ര ചെയ്യുന്നവരും ഇന്ന് അർദ്ധരാത്രി മുതൽ സാദഹളളി ടോൾ പ്ലാസയിൽ ടോൾ നൽകണം.

മുൻപ് സിറ്റിയിൽ വിമാനത്താവളത്തിലേക്ക് പോകുന്നവരിൽ നിന്ന് ടോൾ ഈടാക്കിയിരുന്നില്ല അതുകൂടി ചേർത്ത് വിമാനത്താവളത്തിൽ നിന്ന് സിറ്റിയിലേക്ക് വരുന്നവരുടെ കയ്യിൽ നിന്ന് ഈടാക്കുകയായിരുന്നു.

ലൈറ്റ് വാഹനങ്ങൾക്ക് രണ്ട് ദിശയിലേക്കും ചേർത്ത് 124 രൂപയോ അല്ലെങ്കിൽ ഒരു വശത്തേക്ക് 85 രുപയോ ഈടാക്കും ,124 രൂപയുടെ ടിക്കറ്റ് 24 മണിക്കൂർ നേരത്തേക്ക് ഉപയോഗിക്കാനാകും.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

വിമാനത്താവളത്തിന്റെ ദിശയിലേക്ക് ടോൾ ഏർപ്പെടുത്തിയത് ടോൾ പ്ലാസയിൽ വലിയ വരി രൂപപ്പെടുന്നതിനും അത് വിമാനയാത്രക്കാരെ അലോസരപ്പെടുത്താനും സാദ്ധ്യത ഉണ്ട്.

വിമാനത്താവളത്തി ലേക്ക് ഹെന്നൂർ വഴി പുതിയ പാത തുറന്നതാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ ദേശീയ പാതാ അതോറിറ്റിയെ നിർബന്ധിതമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts