തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണ്ണായക വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ മുൻപാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. പരമ്പരാഗത വസ്ത്രങ്ങൾ ഒഴിവാക്കി കോട്ടും സ്യൂട്ടും ധരിച്ചാണ് വിജയ് വേദിയിലെത്തിയത്.

“ഞാൻ സി. ജോസഫ് വിജയ് എന്ന് പേരുള്ള ഞാൻ…” എന്ന് അദ്ദേഹം സത്യവാചകം ചൊല്ലിത്തുടങ്ങിയതോടെ സ്റ്റേഡിയം ആർപ്പുവിളികൾ കൊണ്ട് പ്രകമ്പനം കൊണ്ടു. പ്രശസ്തമായ ബാഹുബലി സിനിമയിലെ രാജാവിന്റെ സത്യപ്രതിജ്ഞാ രംഗത്തിന് സമാനമായ അന്തരീക്ഷമാണ് സ്റ്റേഡിയത്തിൽ ദൃശ്യമായത്. ജനക്കൂട്ടത്തിന്റെ ആവേശം സ്റ്റേഡിയത്തെ കുലുക്കുന്ന വിധത്തിലുള്ളതായിരുന്നു.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

വിജയ്‌ക്കൊപ്പം ടി.വി.കെയുടെ പ്രധാന നേതാക്കളായ ഒൻപത് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ആധവ് അർജുന, അരുൺരാജ്, സെങ്കോട്ടയ്യൻ, വെങ്കിട്ടരാമൻ, നിർമ്മൽ കുമാർ, രാജ്മോഹൻ എന്നിവർക്കൊപ്പം കാരൈക്കുടിയിൽ നിന്ന് വിജയിച്ച ഡോ. ടി.കെ. പ്രഭുവും ശിവകാശിയിൽ നിന്ന് വിജയിച്ച കീർത്തനയും മന്ത്രിസഭയുടെ ഭാഗമായി.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന് വേദിയിൽ പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ചതുർമുഖ മത്സരത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയാണ് വിജയ്‌യുടെ പാർട്ടി അധികാരത്തിലെത്തുന്നത്. തമിഴകത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് പുത്തൻ മന്ത്രിസഭയുടെ ഈ തുടക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts