കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!

ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ ചിക്കബനവാരയിൽ വീടിന്റെ ഗേറ്റും മതിലും തകർന്നു വീണ് അഞ്ച് വയസ്സുകാരി മരിച്ചു. ദ്വാരകനഗറിൽ താമസിക്കുന്ന ഇമാം-റമിജ ദമ്പതികളുടെ മകൾ ഗൗസിയയാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇമാമിന്റെ സഹോദരിയുടെ മകൾ സുമയ (3) ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ബസ് സ്റ്റാൻഡിന് സമീപം പഴങ്ങൾ വിറ്റ് ഉപജീവനം നടത്തുന്ന ഇമാമും കുടുംബവും അഞ്ച് മാസം മുൻപാണ് രവിശങ്കർ എന്നയാളുടെ വീട് വാടകയ്‌ക്കെടുത്തത്. വീടിന് മുന്നിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ, പഴക്കം ചെന്ന മതിലും ഗേറ്റും പെട്ടെന്ന് തകർന്ന് കുട്ടികളുടെ മേൽ വീഴുകയായിരുന്നു. ഗേറ്റിനടിയിൽപ്പെട്ട ഗൗസിയ നിമിഷങ്ങൾക്കകം മരണപ്പെട്ടു. പരിക്കേറ്റ സുമയയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചിക്കബനവാര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൺമുന്നിൽ കളിച്ചുകൊണ്ടിരുന്ന കുരുന്നിന്റെ അപ്രതീക്ഷിത മരണം മാതാപിതാക്കളെയും നാട്ടുകാരെയും വലിയ ആഘാതത്തിലാഴ്ത്തി. പഴയ കെട്ടിടങ്ങളും മതിലുകളും അപകടഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
[masterslider id="10"]

Related posts