ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

കൊച്ചി: കേരളവും ലക്ഷദ്വീപും തമ്മിലുള്ള യാത്രാബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സീപ്ലെയ്ൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ ഇന്ന് ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് വിവിധ ലക്ഷദ്വീപ് ദ്വീപുകളിലേക്ക് വേഗത്തിലുള്ള യാത്രാ സൗകര്യം ഒരുക്കുന്നതിനും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അഗത്തി, കടമത്ത്, കൽപേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണ പറക്കൽ നടക്കുന്നത്.

പരീക്ഷണപ്പറക്കലിനായി സ്പൈസ് ജെറ്റിന്റെ കനേഡിയൻ വൈക്കിങ് ഡിഎച്ച്സി-6-400 ട്വിൻ ഓട്ടർ ഇരട്ട എഞ്ചിൻ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. ഒരേസമയം 20 പേർക്ക് യാത്ര ചെയ്യാവുന്ന ഈ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് എത്താൻ കേവലം ഒരു മണിക്കൂർ മതിയാകും. സ്കൈഹോപ് എന്ന കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ദൗത്യത്തിൽ ഡി.ജി.സി.എ ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി ഒപ്പമുണ്ടാകും.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

ലക്ഷദ്വീപ് പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പ് നിശ്ചയിച്ച സമയക്രമം അനുസരിച്ച്, ഇന്ന് രാവിലെ 10-ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 11 മണിയോടെ അഗത്തിയിലെത്തും. വൈകിട്ട് 3:30-ന് അഗത്തിയിൽ നിന്ന് മടങ്ങി 4:30-ഓടെ കൊച്ചിയിലെത്തും. തുടർന്നുള്ള ദിവസങ്ങളിൽ കൽപേനി, കവരത്തി, കടമത്ത്, കിൽത്താൻ എന്നീ ദ്വീപുകളിലും സമാനമായ രീതിയിൽ പരീക്ഷണങ്ങൾ നടത്തും.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

പരീക്ഷണപ്പറക്കലിന്റെ ഭാഗമായി ദ്വീപുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലാൻഡിങ്, ടേക്ക് ഓഫ് വേളകളിൽ അടിയന്തര സാഹചര്യം നേരിടാൻ ഫയർ സർവീസ് സംവിധാനങ്ങളും പ്രത്യേക സുരക്ഷാ ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷണ പറക്കൽ വിജയകരമാകുന്നതോടെ റെഗുലർ സർവീസുകൾ ആരംഭിക്കുന്ന തീയതി ഡി.ജി.സി.എ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts