ഒരുങ്ങി പമ്പ മണപ്പുറം; 38,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ജര്‍മന്‍ പന്തല്‍; ആഗോള അയ്യപ്പസംഗമം നാളെ

പ​ത്ത​നം​തി​ട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അ​യ്യ​പ്പ​സം​​ഗ​മ​ത്തി​നൊ​രു​ങ്ങി പ​മ്പ മ​ണ​പ്പു​റം.

ശ​നി​യാ​ഴ്ച പ​മ്പ​യി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സം​ഗ​മ​ത്തി​ന്​ ഏ​ഴു​കോ​ടി​യാ​ണ്​ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​ത്​ മു​ഴു​വ​ൻ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​കും ക​ണ്ടെ​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ സ​ർ​ക്കാ​റി​നോ ബാ​ധ്യ​ത വ​രി​ല്ല.

സം​ഗ​മ​ത്തി​നാ​യി 5,000ത്തി​ല​ധി​കം പേ​രാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ​നി​ന്ന്​ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും മു​ൻ​​ഗ​ണ​ന ന​ൽ​കി 3,500 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 16 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 250 വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മെ​ത്തും.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

ഉച്ചഭക്ഷണ ഇടവേളയില്‍ വിജയ് യേശുദാസിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. സംഗമത്തിന് പമ്പാതീരത്ത് ഒരുക്കിയ 38,500 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള നിര്‍മിച്ച ജര്‍മന്‍ പന്തല്‍ മന്ത്രി സമര്‍പ്പിച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ആ​റി​ന്​ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 10ന്​ ​സം​ഗ​മം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ത​മി​ഴ്‌​നാ​ട് മ​ന്ത്രി​മാ​രാ​യ പി.​കെ. ശേ​ഖ​ർ ബാ​ബു, പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, വീ​ണ ജോ​ർ​ജ്, സ​ജി ചെ​റി​യാ​ൻ എ​ന്നി​വ​രും പ​​ങ്കെ​ടു​ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts