എം.എം. മണിയുടെ മകൾ സുമാ സുരേന്ദ്രനെതിരെ ഇരട്ടവോട്ട് ആരോപണം

രാജകുമാരി: സിപിഎം രാജാക്കാട് ഏരിയ സെക്രട്ടറിയും എം.എം.മണി എംഎൽഎയുടെ മകളും ആയ സുമാ സുരേന്ദ്രന് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലും, രാജകുമാരി പഞ്ചായത്തിലും വോട്ട്. രാജകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ സുമാ സുരേന്ദ്രന് ഈ പഞ്ചായത്തിലെ ഒന്നാം വാർഡിലും രാജാക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലും ആണ് വോട്ടുള്ളത്. നിലവിൽ രാജാക്കാട് പഞ്ചായത്ത് അഞ്ചാംവാർഡിൽ സ്ഥിരതാമസമാണ്. മുൻപ് രാജകുമാരി പഞ്ചായത്ത് ഒന്നാം വാർഡിൽനിന്ന് ജയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ആയത്. പഞ്ചായത്തംഗമായിരുന്നപ്പോൾ അവിടെയാണ് താമസിച്ചിരുന്നതെന്നും പിന്നീട് രാജാക്കാട് പഞ്ചായത്തിലേക്ക് താമസം മാറിയതാണെന്നും സുമ സുരേന്ദ്രൻ പറഞ്ഞു.…

Read More

വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ചനിലയില്‍

തൃശൂർ: തൃശൂരില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ചനിലയില്‍. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടില്‍ മിഥുനാണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുൻ വനംവകുപ്പിന്റെ അറസ്റ്റിലാകുന്നത്. പ്രദേശത്ത് വനംവകുപ്പിനെതിരേ നാട്ടുകാർ പ്രതിഷേധവുമായെത്തി. ആറുമാസം മുമ്പാണ് മിഥുനുള്‍പ്പെടെയുള്ള മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്യുന്നത്. ഒരു കിലോ മാംസം വാങ്ങിയെന്ന കേസില്‍ വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇവരെ കോടതിയിലടക്കം ഹാജരാക്കിയിരുന്നു. ജാമ്യത്തില്‍ വിട്ടതിന് ശേഷം മിഥുൻ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.…

Read More

പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങൾ; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വി കെ ശ്രീകണ്ഠൻ

രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ന്യായീകരിച്ച് വി കെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചു. രാഹുലിനെതിരെ പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങളാണ്. രാഹുലിനെതിരെ ഒരു പരാതി പോലുമില്ല. കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കാനാണ് മാധ്യമങ്ങൾ പുകമറ സൃഷ്ടിച്ചതെന്നും വി കെ ശ്രീകണ്ഠൻ വ്യക്തമാക്കി. വി ഡി സതീശന് പരാതി ലഭിച്ചതിനാൽ ആണ് നടപടിയെടുത്തത്. രാഹുലിനെതിരായ ശബ്ദ സന്ദേശത്തിന്റെ ഫോറൻസിക് റിപ്പോർട്ട് മാധ്യമങ്ങളുടെ പക്കൽ ഉണ്ടോ. ശബ്ദ സന്ദേശത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം മാധ്യമങ്ങളുടെ പക്കൽ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സിപിഐഎമ്മും ബിജെപിയും രാഹുലിനെതിരെ എന്തിനാണ്…

Read More

തോട്ടിൽ കണ്ടെത്തിയ മൃതദേഹം എരുമേലി സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു

പാലായിൽ  ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പാലായിൽ നിന്നും കാണാതായ എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റേതാണ് മൃതദേഹം. മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു . പാലാ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പാലായിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിന്റെ കൂടെ നിൽക്കാൻ എത്തിയതായിരുന്നു ജിത്തു. കാണാതായ ജിത്തുവിന്റെ ബൈക്ക് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയ തോടിന് അരികിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

Read More

പൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ; രമേശ് ചെന്നിത്തല

പൊലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നോക്കം പോയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞാൽ പിന്നെ ആർക്കും അവസരമില്ല. പൊയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചിരുന്നു. നല്ല രീതിയിൽ കോർഡിനേറ്റ്…

Read More

നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി പിടിയിൽ

siren police

കൊച്ചി: കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി അജ്മല്‍ ഹുസൈനാണ് പിടിയിലായത്. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മലിനെ പിടികൂടിയത്. യുവതിയില്‍ നിന്ന് പണവും തട്ടിയെടുത്തിട്ടുണ്ട്.റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ 30 ലക്ഷം തട്ടിയ കേസിലും പ്രതിയാണ് അജ്മല്‍. ഈ കേസില്‍ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്

Read More

കനത്ത മഴയിൽ ബെംഗളൂരു ഫ്ലൈഓവർ നദിയായി മാറി; മഴ ഇനിയും കനക്കുമെന്ന് മുന്നറിയിപ്പ്;

ബെംഗളൂരു: വ്യാഴാഴ്ച രാത്രി ബെംഗളൂരുവിൽ പെയ്ത കനത്ത മഴ ജനജീവിതത്തെ സ്തംഭിപ്പിച്ചു. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി, ഗതാഗതവും തടസ്സപ്പെട്ടു.   രാത്രിയിൽ പെയ്ത മഴയിൽ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ വെള്ളത്തിനടിയിലാകുകയും യാത്രക്കാർക്ക് ഫ്ലൈഓവറിൽ വാഹനമോടിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യുന്നതിന്റെ വീഡിയോ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വൈറലായി.   ഇന്ന് രാവിലെ 5.30 വരെ ബെംഗളൂരുവിൽ 65.55 മില്ലിമീറ്റർ മഴ ലഭിച്ചു. ദൊഡ്ഡബല്ലാപൂരിൽ 60 മില്ലിമീറ്ററും ബെംഗളൂരു ഗ്രാമീണ മേഖലയിലെ ഹെസരഘട്ടയിൽ 43 മില്ലിമീറ്ററും മഴ ലഭിച്ചു.   വരും ദിവസങ്ങളിൽ കൂടുതൽ…

Read More

ഈ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സർവീസുകൾക്ക് ഈ ദിവസങ്ങളിൽ മാറ്റം: വിവരങ്ങൾ ഇതാ

vandhe

ബെംഗളൂരു: യശ്വന്തപുര – കച്ചേഗുഡ വന്ദേഭാരത് എക്‌സ്പ്രസ് (20703 / 20704) ഡിസംബര്‍ 4 മുതല്‍ വെളളിയാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തും. നിലവില്‍ ബുധന്‍ ഒഴികെയുളല ദിവസങ്ങളിലാണ് സര്‍വ്വീസ്. സമയം, സ്റ്റോപ്പുകള്‍ എന്നിവയില്‍ മാറ്റമില്ല

Read More

നഗരത്തിലെ സൊമാറ്റോ ഡെലിവറി ബോയിക്ക് നേരെ മാരകമായ ആക്രമണം

ബെംഗളൂരു: സിലിക്കൺ സിറ്റി ബെംഗളൂരുവിൽ ഞായറാഴ്ച ഓർഡർ വൈകി എത്തിച്ചതിന് സൊമാറ്റോ ഡെലിവറി ബോയിയെ രണ്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ശോഭ തിയേറ്ററിന് സമീപമാണ് സംഭവം. ഓർഡർ വൈകിയതിനെ തുടർന്ന് പ്രതികൾ ഫുഡ് ഡെലിവറി ബോയിയുമായി തർക്കത്തിലേർപ്പെട്ടു. താമസിയാതെ അത് അക്രമത്തിലേക്ക് നീങ്ങി. രണ്ടുപേരും ഡെലിവറി ബോയിയെ മർദ്ദിച്ചു. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഓർഡർ വൈകിയതിൽ ദേഷ്യപ്പെട്ട രണ്ടുപേർ ചുറ്റും കിടന്ന സാധനങ്ങൾ പെറുക്കിയെടുത്ത് ഡെലിവറി ബോയിയെ മർദ്ദിക്കുകയായിരുന്നു. ഒരാൾ സമീപത്തുള്ള പ്ലാസ്റ്റിക് പാത്രം എടുത്ത് ഡെലിവറി ബോയിയുടെ…

Read More

യെഡിയൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ്; വിചാരണ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു : പോക്സോകേസിലെ വിചാരണയിൽനിന്ന് മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ ഒഴിവാക്കാൻ സാധിക്കില്ലെന്ന്‌ കർണാടക ഹൈക്കോടതി. വിചാരണ ആവശ്യമാണെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എം.ഐ. അരുണിന്റേതാണു നിരീക്ഷണം. പോക്സോനിയമപ്രകാരം ഇരയാക്കപ്പെട്ടവരുടെ ആരോപണംതന്നെ കുറ്റംതെളിയിക്കാൻ പര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ നടത്തിയാൽമാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും വിശദീകരിച്ചു. കേസ് ഹണിട്രാപ്പാണെന്ന യെദ്യൂരപ്പയുടെ വാദവും വിചാരണയ്ക്കു വിധേയമാക്കുമെന്ന്‌ വ്യക്തമാക്കി. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. കഴിഞ്ഞവർഷം ബെംഗളൂരുവിലെ വീട്ടിൽ യെദ്യൂരപ്പയെ കാണാനെത്തിയപ്പോൾ മകൾക്കുനേരേ ലൈംഗികാതിക്രമം…

Read More
Click Here to Follow Us