നഗരത്തിലെ സൊമാറ്റോ ഡെലിവറി ബോയിക്ക് നേരെ മാരകമായ ആക്രമണം

ബെംഗളൂരു: സിലിക്കൺ സിറ്റി ബെംഗളൂരുവിൽ ഞായറാഴ്ച ഓർഡർ വൈകി എത്തിച്ചതിന് സൊമാറ്റോ ഡെലിവറി ബോയിയെ രണ്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു.

ശോഭ തിയേറ്ററിന് സമീപമാണ് സംഭവം. ഓർഡർ വൈകിയതിനെ തുടർന്ന് പ്രതികൾ ഫുഡ് ഡെലിവറി ബോയിയുമായി തർക്കത്തിലേർപ്പെട്ടു.

താമസിയാതെ അത് അക്രമത്തിലേക്ക് നീങ്ങി. രണ്ടുപേരും ഡെലിവറി ബോയിയെ മർദ്ദിച്ചു. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

ഓർഡർ വൈകിയതിൽ ദേഷ്യപ്പെട്ട രണ്ടുപേർ ചുറ്റും കിടന്ന സാധനങ്ങൾ പെറുക്കിയെടുത്ത് ഡെലിവറി ബോയിയെ മർദ്ദിക്കുകയായിരുന്നു. ഒരാൾ സമീപത്തുള്ള പ്ലാസ്റ്റിക് പാത്രം എടുത്ത് ഡെലിവറി ബോയിയുടെ തലയിൽ രണ്ടുതവണ അടിച്ചു,

മറ്റൊരാൾ കസേര കൊണ്ട് അടിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ പോലീസ് ഇടപെട്ട് വഴക്ക് അവസാനിപ്പിച്ചു.

ഡെലിവറി ബോയിയുടെയും ആക്രമിച്ച രണ്ടുപേരുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡെലിവറി ബോയ് ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
[masterslider id="10"]

Related posts