യെഡിയൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ്; വിചാരണ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു : പോക്സോകേസിലെ വിചാരണയിൽനിന്ന് മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ ഒഴിവാക്കാൻ സാധിക്കില്ലെന്ന്‌ കർണാടക ഹൈക്കോടതി. വിചാരണ ആവശ്യമാണെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എം.ഐ. അരുണിന്റേതാണു നിരീക്ഷണം.

പോക്സോനിയമപ്രകാരം ഇരയാക്കപ്പെട്ടവരുടെ ആരോപണംതന്നെ കുറ്റംതെളിയിക്കാൻ പര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ നടത്തിയാൽമാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും വിശദീകരിച്ചു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

കേസ് ഹണിട്രാപ്പാണെന്ന യെദ്യൂരപ്പയുടെ വാദവും വിചാരണയ്ക്കു വിധേയമാക്കുമെന്ന്‌ വ്യക്തമാക്കി. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

കഴിഞ്ഞവർഷം ബെംഗളൂരുവിലെ വീട്ടിൽ യെദ്യൂരപ്പയെ കാണാനെത്തിയപ്പോൾ മകൾക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് 17-കാരിയുടെ അമ്മ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts