സ്വയം ശ്വസിക്കാനാകുന്നു; മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോ​ഗതി

വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ.

ഇന്നലെ നടത്തിയ രക്തപരിശോധനയിലാണ് മാർപാപ്പയുടെ നിലയിൽ പുരോ​ഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത്.

നിലവിൽ അദ്ദേഹത്തിന്റെ പനി മാറിയെന്നും കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും വത്തിക്കാൻ അറിയിച്ചു.

  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്

ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് മാർപാപ്പ.

മാർപാപ്പയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് സ്വയം ശ്വസിക്കാനാകുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി.

ജെ​മെ​ല്ലി പോ​ളി​ക്ലി​നി​ക് ആ​ശു​പ​ത്രി​യി​ലാണ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ക​ഴി​ഞ്ഞ 14ന് ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ​യു​ടെ ചി​കി​ത്സ ഏ​ഴു ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us