ബെംഗളൂരു: കൃത്രിമ നിറം ചേർത്ത് വറുത്ത ഗ്രീൻ പീസ് വിൽക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നു വറുത്ത ഗ്രീൻ പീസ് തയ്യാറാക്കുന്നതിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്ന്, കർണാടകയിലുടനീളം വിൽക്കുന്ന ഗ്രീൻ പീസിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശകലനത്തിനായി സർക്കാർ ഭക്ഷ്യ ലബോറട്ടറികളിലേക്ക് (സംസ്ഥാന, ഡിവിഷണൽ ഫുഡ് ലബോറട്ടറികൾ) അയയ്ക്കാൻ ഭക്ഷ്യ സുരക്ഷാ, മരുന്ന് ഭരണ വകുപ്പ് സിഗ്നേച്ചറി ഓഫീസർമാർക്കും ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്കും നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്തുടനീളം 70 ഗ്രീൻ പീസിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശകലനത്തിനായി ലബോറട്ടറിയിൽ…
Read MoreDay: 21 February 2025
ഐ.ടി. കമ്പനിയായ ഇൻഫോസിസിൽ പിരിച്ചുവിടലിൽ സമ്മർദമോ ഭീഷണിയോ ഇല്ലെന്ന് കമ്പനി ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ
ബെംഗളൂരു : ഐ.ടി. കമ്പനിയായ ഇൻഫോസിസിന്റെ മൈസൂരു കാംപസിൽ ട്രെയിനികളെ പിരിച്ചുവിട്ടത് സമ്മർദമോ ഭീഷണിയോ ഉപയോഗിച്ചല്ലെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ഷാജി മാത്യു. ഇക്കാര്യം തൊഴിൽ വകുപ്പ് അധികൃതരോട് വിശദീകരിക്കുമെന്നും അദ്ദേഹും വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രവർത്തനമികവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലാണ് പിരിച്ചുവിടൽ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇത്തവണ ട്രെയിനികളുടെ പ്രവർത്തന വിലയിരുത്തലിൽ പരാജയത്തിന്റെ തോത് കഴിഞ്ഞതവണത്തേക്കാൾ കൂടുതലായിരുന്നു. ട്രെയിനികളെ പരാജയപ്പെടുത്താൻ വേണ്ടി നടത്തിയ പരീക്ഷയായിരുന്നെന്ന ആരോപണം ശരിയല്ല. കമ്പനി അടുത്ത സാമ്പത്തികവർഷം 20,000 പേരെ പുതുതായി നിയമിക്കുന്നുണ്ട്. ഇതിൽ ഇവർക്ക്…
Read Moreഅയാൾ എന്നെ അബ്യൂസ് ചെയ്തു, കിടപ്പുമുറിയിലെ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി; നടൻ ബാലയ്ക്ക് എതിരെ എലിസബത്ത്
നടൻ ബാലയുടെ ഭാര്യ എന്ന ലേബലില്‍ ആയിരുന്നു എലിസബത്ത് കഴിഞ്ഞ കുറച്ചു നാളുകളായി അറിയപ്പെട്ടത്. ഡോക്ടറായ എലിസബത്ത് ബാലയുമായി പിരിഞ്ഞ ശേഷവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മില്‍ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത്. കോകിലയുമായുള്ള വിവാഹ ശേഷമാണ് രണ്ടാളും വേർ പിരിഞ്ഞുവെന്ന് ഉറപ്പിച്ചത്. എന്നാല്‍ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങളോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. …
Read Moreഅമ്മായിയമ്മയെ കൊല്ലാൻ ഡോക്ടറോട് ഗുളിക ചോദിച്ച കേസിൽ ട്വിസ്റ്റ് – യുവതി പോലീസ് പിടിയിൽ
ബെംഗളൂരു: അമ്മായിയമ്മയെ കൊല്ലാൻ ഗുളിക നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ ഡോക്ടർക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ച സംഭവം വഴിത്തിരിവായി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് യഥാർത്ഥ കഥ പുറത്തുകൊണ്ടുവന്നിരിക്കുന്നു. സഞ്ജയനഗർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഭദ്രപ്പ ലേഔട്ടിൽ താമസിക്കുന്ന ഡോക്ടർ സുനിൽ ഹെബ്ബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൊല്ലെഗൽ സ്വദേശിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, അമ്മായിയമ്മയോടല്ല, തനിക്കുവേണ്ടിയാണ് ഗുളികകൾ ആവശ്യപ്പെട്ടതെന്ന് സ്ത്രീ സമ്മതിച്ചതായി പോലീസ് പറഞ്ഞു. നഗരത്തിന്റെ പ്രാന്തപ്രദേശമായ മകാലിയിൽ താമസിച്ചിരുന്ന ആ സ്ത്രീ ഒന്നര വർഷം…
Read Moreസി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു
കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. സെക്രട്ടറിയായിരുന്ന വി. എൻ.വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ല സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.
Read Moreചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലില്‍
ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനം ഉറപ്പിച്ച് കേരള ക്രിക്കറ്റ് ടീം. അവസാന നിമിഷം വരെ പോരാടിയാണ് ഗുജറാത്ത് കീഴടങ്ങിയത്. ആദ്യ ഇന്നിങ്‌സിലെ രണ്ട് റണ്‍സ് ലീഡാണ് കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ചത്. നാലാം ദിവസത്തിലേക്ക് മത്സരം എത്തിയതോടെ ആദ്യ ഇന്നിങ്‌സിലെ ലീഡ് ഫൈനല്‍ പ്രവേശനം ഉറപ്പിക്കും എന്ന നിലയിലായിരുന്നു മത്സരം പുരോഗമിച്ചിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്തു പുറത്തായി.അ അവസാന വിക്കറ്റ് വരെ പോരാടിയാണ് ഗുജറാത്ത് വീണത്. ഇനി ഫൈനലിലെത്തണമെങ്കില്‍ ഇന്ന് തന്നെ കേരളത്തെ…
Read Moreബെംഗളൂരുവിൽ ആയുധങ്ങളുമായി നടുറോഡിൽ ബൈക്ക് വീലിങ് നടത്തി യുവാക്കൾ
ബെംഗളൂരു: രാമമൂർത്തി നഗറിലും കെആർ പുരം ഫ്ലൈഓവറിനു സമീപവും അർദ്ധരാത്രിയിൽ ഇരുചക്രവാഹനങ്ങളിൽ വന്ന് വടിവാളുകൾ ചൂണ്ടി വാഹനങ്ങൾ ഓടിക്കുന്ന ഒരു കൂട്ടം യുവാക്കൾ ക്യാമറയിൽ പതിഞ്ഞു. തിരക്കേറിയ റോഡുകളിൽ രാത്രിയിൽ അശ്രദ്ധമായി അഭ്യാസ പ്രകടനം നടത്തുന്ന യുവാക്കൾ അപകടത്തിൽപ്പെടുന്ന പ്രവണത ബെംഗളൂരുവിൽ വർദ്ധിച്ചുവരികയാണ്. വടിവാളുകൾ, കത്തികൾ, കഠാരകൾ എന്നിവയുമായി ആയുധധാരികളായ അജ്ഞാതരായ യുവാക്കൾ അശ്രദ്ധമായി ബൈക്കുകളിൽ സഞ്ചരിക്കുന്നതും മറ്റ് വാഹന യാത്രക്കാർക്കിടയിൽ ഭയം പരത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവരുടെ അഭ്യാസ പ്രകടനങ്ങൾ റോഡ് മറ്റ് യാത്രക്കാരെ ഭയത്തിലാക്കി. അശ്രദ്ധമായ ബൈക്ക് യാത്രയും അക്രമാസക്തമായ പെരുമാറ്റവും…
Read Moreസോണിയ ഗാന്ധി ആശുപത്രിയിൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സർ ഗംഗ റാം ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. നിലവില്‍ സോണിയ ഗാന്ധി ഓബ്സെർവേഷനിലാണെന്നാണ് പിടിഐ ഡോക്ടർമാരെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കഴിഞ്ഞ വർഷം സെപ്റ്റംബറിലും മാർച്ചിലും പനിയെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഡിസംബറില്‍ നടന്ന കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റിയില്‍ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.
Read Moreപോക്‌സോ കേസ്: ഭ്രൂണം തെളിവായി സൂക്ഷിക്കാന്‍ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി
കൊച്ചി: പോക്‌സോ പീഡനക്കേസുകളിലെ അതിജീവിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ഇത് ആവശ്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിര്‍ദേശം നിയമം ഭേദഗതി ചെയ്യുന്നതു വരുന്നതുവരെ ഇത്തരം കേസില്‍ ഭ്രൂണം സ്വമേധയാ സൂക്ഷിച്ചുവെക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റേയോ ജില്ലാ പൊലീസ് മേധാവിയുടേയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഭ്രൂണം നശിപ്പിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read Moreഇനി നോ മണി; പണം നൽകുന്നത് അവസാനിപ്പിക്കുന്നു; അന്നഭാഗ്യ പദ്ധതിയിൽ ഇനി 10 കിലോ അരി
ബെംഗളൂരു : സംസ്ഥാനത്ത് അന്നഭാഗ്യ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇനി മാസം പത്ത് കിലോ വീതം അരി ലഭിക്കും. ഇതുവരെ അഞ്ച് കിലോ അരിയും ബാക്കി അഞ്ചു കിലോയുടെ പണവുമാണ് (170 രൂപ) നൽകിവന്നത്. പത്ത് കിലോ വീതം അരി വിതരണം ആരംഭിക്കുന്നതോടെ പണം നൽകുന്നത് നിർത്തലാക്കുമെന്ന് ഭക്ഷ്യമന്ത്രി കെ.എച്ച്.മുനിയപ്പ പറഞ്ഞു. കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന വാഗദാനപദ്ധതികളിലൊന്നാണ് അന്നഭാഗ്യ. ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുബങ്ങളിലെ ഓരോ അംഗങ്ങൾക്കും മാസം പത്ത് കിലോ വീതം അരി നൽകുമെന്നാണ് തുടക്കത്തിൽ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനുള്ള അരി കേന്ദ്ര…
Read More