ഐ.ടി. കമ്പനിയായ ഇൻഫോസിസിൽ പിരിച്ചുവിടലിൽ സമ്മർദമോ ഭീഷണിയോ ഇല്ലെന്ന് കമ്പനി ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ

ബെംഗളൂരു : ഐ.ടി. കമ്പനിയായ ഇൻഫോസിസിന്റെ മൈസൂരു കാംപസിൽ ട്രെയിനികളെ പിരിച്ചുവിട്ടത് സമ്മർദമോ ഭീഷണിയോ ഉപയോഗിച്ചല്ലെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ഷാജി മാത്യു.

ഇക്കാര്യം തൊഴിൽ വകുപ്പ് അധികൃതരോട് വിശദീകരിക്കുമെന്നും അദ്ദേഹും വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രവർത്തനമികവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലാണ് പിരിച്ചുവിടൽ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇത്തവണ ട്രെയിനികളുടെ പ്രവർത്തന വിലയിരുത്തലിൽ പരാജയത്തിന്റെ തോത് കഴിഞ്ഞതവണത്തേക്കാൾ കൂടുതലായിരുന്നു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ട്രെയിനികളെ പരാജയപ്പെടുത്താൻ വേണ്ടി നടത്തിയ പരീക്ഷയായിരുന്നെന്ന ആരോപണം ശരിയല്ല. കമ്പനി അടുത്ത സാമ്പത്തികവർഷം 20,000 പേരെ പുതുതായി നിയമിക്കുന്നുണ്ട്.

ഇതിൽ ഇവർക്ക് തിരികെയെത്താം. ആഭ്യന്തര വിലയിരുത്തലിൽ മൂന്ന് പ്രാവശ്യവും വിജയിക്കാതിരുന്നവരെയാണ് പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

300 ട്രെയിനികളെയാണ് മൈസൂരു കാംപസിൽനിന്ന് പിരിച്ചുവിട്ടത്. ഇതിൽ അന്വേഷണം നടത്താൻ കേന്ദ്ര തൊഴിൽ മന്ത്രാലയം സംസ്ഥന തൊഴിൽവകുപ്പിനോടാവശ്യപ്പെട്ടിരുന്നു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ഇതിന്റെ ഭാഗമായി ലേബർ കമ്മിഷൻ കാംപസിലെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts