ഇനി നോ മണി; പണം നൽകുന്നത് അവസാനിപ്പിക്കുന്നു; അന്നഭാഗ്യ പദ്ധതിയിൽ ഇനി 10 കിലോ അരി

ബെംഗളൂരു : സംസ്ഥാനത്ത് അന്നഭാഗ്യ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇനി മാസം പത്ത് കിലോ വീതം അരി ലഭിക്കും.

ഇതുവരെ അഞ്ച് കിലോ അരിയും ബാക്കി അഞ്ചു കിലോയുടെ പണവുമാണ് (170 രൂപ) നൽകിവന്നത്.

പത്ത് കിലോ വീതം അരി വിതരണം ആരംഭിക്കുന്നതോടെ പണം നൽകുന്നത് നിർത്തലാക്കുമെന്ന് ഭക്ഷ്യമന്ത്രി കെ.എച്ച്.മുനിയപ്പ പറഞ്ഞു.

കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന വാഗദാനപദ്ധതികളിലൊന്നാണ് അന്നഭാഗ്യ. ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുബങ്ങളിലെ ഓരോ അംഗങ്ങൾക്കും മാസം പത്ത് കിലോ വീതം അരി നൽകുമെന്നാണ് തുടക്കത്തിൽ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനുള്ള അരി കേന്ദ്ര സർക്കാരിൽനിന്ന് ലഭിച്ചില്ല.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ഇതോടെയാണ് അഞ്ച് കിലോ അരിയുടെ പണം നൽകിത്തുടങ്ങിയത്. 2023 ഫെബ്രുവരി ഒന്നിനാണ് പദ്ധതി ആരംഭിച്ചത്.

ഇപ്പോൾ അരിനൽകാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിട്ടുണ്ടെന്നും ഫെബ്രുവരി മുതൽ പത്ത് കിലോ വീതം അരി നൽകിത്തുടങ്ങുമെന്നും മുനിയപ്പ പറഞ്ഞു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts