പേപ്പട്ടി കടിച്ച് മുപ്പതിലേറെ ആളുകൾക്ക് പരിക്ക്

ബെംഗളൂരു : ഹുബ്ബള്ളിയിൽ പേപ്പട്ടി കടിച്ച് മുപ്പതിലേറെ ആളുകൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഗോകുല റോഡ് അക്ഷയ് പാർക്കിന് സമീപത്താണ് സംഭവം.

ഗുരുതരമായി കടിയേറ്റ 16 പേരെ ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ വിദ്യാർഥികളും ഫാക്ടറി ജീവനക്കാരും ദിവസവേതന തൊഴിലാളികളും വയോധികരും ആക്രമണത്തിനിരയായതായി പോലീസ് പറഞ്ഞു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

തിരക്കേറിയ ഗോകുല റോഡിലെത്തിയ നായ കണ്ണിൽക്കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. കൂടുതൽ പേർക്കും കാലിനാണ് കടിയേറ്റത്. പലരുടെയും കാലിലെ മുറിവിൽനിന്ന് രക്തംവാർന്നൊഴുകിയത് ആളുകളിൽ പരിഭ്രാന്തി പരത്തി.

വോളിബോൾ കളിച്ചുകൊണ്ടിരുന്നവരെയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നീട് കാൽനടയാത്രക്കാരെ ആക്രമിക്കുകയായിരുന്നു.

പേവിഷ ബാധയുണ്ടായതിനെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട വളർത്തുനായയാണ് ആക്രമണംനടത്തിയത്. രാത്രിയോടെ കോർപ്പറേഷൻ ജീവനക്കാർ നായയെ പിടികൂടി.

സംഭവത്തിൽ ഹുബ്ബള്ളി-ധാർവാഡ് കോർപ്പറേഷനെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts