രേണുകാസ്വാമി കൊലക്കേസ്; ദർശന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ നൽകിയ ഇടക്കാല ജാമ്യത്തിനുള്ള ഹർജി ഹൈക്കോടതി ബുധനാഴ്ച വിധിപറയാനായി മാറ്റി.

ജസ്റ്റിസ് എസ്. വിശ്വനാഥ് ഷെട്ടിയുടേതാണ് നടപടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദർശൻ ഹർജി നൽകിയത്.

നട്ടെല്ലിന് ശസ്ത്രക്രിയ നടത്താനുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കി.

30 ദിവസത്തെ ജാമ്യമാണ് ആവശ്യപ്പെട്ടത്. ദർശന്റെയും കേസിലെ ഒന്നാംപ്രതി നടിയും സുഹൃത്തുമായ പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ നേരത്തെ ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളിയിരുന്നു.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തുടർന്നാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്.

ജൂൺ 11-നാണ് ദർശനും പവിത്ര ഗൗഡയും അറസ്റ്റിലായത്. ബല്ലാരി ജയിലിലാണ് ഇപ്പോൾ ദർശൻ. പവിത്ര പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലും.

ആകെ 17 പ്രതികളാണ് കേസിലുള്ളത്. ഇവരുടെ പേരിൽ 3,991 പേജുള്ള കുറ്റപത്രം നേരത്തെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.

ചിത്രദുർഗ സ്വദേശിയും ദർശന്റെ ആരാധകനുമായ രേണുകാസ്വാമിയെ(33) ബെംഗളൂരുവിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ജൂൺ ഒൻപതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമ്മനഹള്ളിയിലെ അഴുക്കുചാലിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts