12 വർഷത്തോളം ബെംഗളൂരുവിൽ ബെംഗളൂരുവിൽ വ്യാജരേഖകളുമായി താമസിച്ച ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

ബെംഗളൂരു : കഴിഞ്ഞ 12 വർഷമായി ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റുചെയ്തു. റംസാൻ ഷെയ്ഖാണ് (38) അറസ്റ്റിലായത്. ഇയാളുടെ ആദ്യഭാര്യയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

2012-ലാണ് റംസാൻ ബെംഗളൂരുവിലെത്തിയത്. ചിക്ക ബനഹള്ളിയിലായിരുന്നു താമസം. ആക്രി ബിസിനസ് നടത്തുകയായിരുന്നു.

വ്യാജ ആധാർകാർഡും തിരഞ്ഞെടുപ്പ് കാർഡും ഇന്ത്യൻ പാസ്‌പോർട്ടും പശ്ചിമബംഗാളിൽ ജനിച്ചതാണെന്ന് കാണിക്കുന്ന ജനനസർട്ടിഫിക്കറ്റും കൈവശമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

കെ.ആർ. പുരം ആർ.ടി.ഒ.യിൽനിന്ന് ഡ്രൈവിങ് ലൈസൻസും സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിൽനിന്ന് വിവാഹംകഴിച്ച റംസാൻ ബെംഗളൂരുവിലെത്തി വീണ്ടും വിവാഹംകഴിച്ചു.

ഇതിനിടെ റംസാൻ ബെംഗളൂരുവിലുണ്ടെന്നറിഞ്ഞ ആദ്യ ഭാര്യയാണ് മെഡിക്കൽ വിസയിൽ ബെംഗളൂരുവിലെത്തി വൈറ്റ്ഫീൽഡ് പോലീസിന് റംസാനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. ഇതാണ് അറസ്റ്റിലേക്ക് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts