കർണാടകയിൽ മുഹറം ചടങ്ങുകൾക്കിടെ തീയിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം

ബെംഗളൂരു : കർണാടകയിൽ മുഹറം ചടങ്ങുകൾക്കിടെ തീയിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം. റായിച്ചൂർ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

40കാരൻ മുഹറം ചടങ്ങുകൾക്കായുള്ള ഒരുക്കത്തിനിടെ തീയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ​ലായ്ഗേശ്വറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച വ്യക്തിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ

മറ്റൊരു സംഭവത്തിൽ ബിഹാറിൽ മുഹറത്തിന്റെ ഭാഗമായുള്ള ജാഥക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. പള്ളിയു​ടെ രൂപവുമായിട്ടായിരുന്നു മുഹറത്തിന്റെ ഭാഗമായിട്ടുള്ള ജാഥ. ഈ രൂപം വൈദ്യതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts