ബെന്ഗളൂരു: നമ്മുടെ നഗരം ഇന്ത്യയുടെ “സിലികൊന്‍ വാലി” ആണ് ,ഉദ്യാന നഗരമാണ് ,ഒരു കാലത്ത് റിട്ടയര്‍മെന്റ്സിറ്റിയും ആയിരുന്നു മെട്രോനഗരങ്ങളിലെ ഏറ്റവും നല്ല കാലാവസ്ഥ ഉള്ള നഗരവും ബെന്ഗളൂരു ആണ്.പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം ഒരു പന്ത്രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്താല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന പത്തോളം സ്ഥലങ്ങള്‍ നമ്മുടെ നഗരത്തില്‍ ഉണ്ട്.ഫ്ലാറ്റുകളില്‍ പോലും വെള്ളം കയറുന്നു.ഇത് നമുക്ക് കഴിഞ്ഞ വെള്ളിയാഴ്ചയും അനുഭവിക്കാന്‍ കഴിഞ്ഞു.
വിഷയം വെള്ളമല്ല വെള്ളത്തെ തുടര്‍ന്ന് ഉന്നതസ്ഥാനങ്ങളില്‍ നടന്ന അടിയാണ്.ഈ വെള്ളക്കെട്ട് ഏറ്റവും കൂടുതല്‍ ബാധിച്ച ബിലെക്കഹള്ളിക്ക് സമീപമുള്ള കോടിചിക്കനഹള്ളിയില്‍ വെള്ളക്കെട്ട് നിരീക്ഷിക്കുമ്പോള്‍ അവരുടെ എം എല്‍ എ ആയ സതീഷ് റെഡഡി ഒരു ഉദ്യോഗസ്ഥ യോട് തട്ടിക്കയറി.“പല്ലടിച്ചു കൊഴിക്കും “ എന്ന് വനം വകുപ്പിന്റെ ബെന്ഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കണ്സര്വേട്ടര്‍ ആയ ദിപിക ബജ്പെയിയോട് ജനമധ്യത്തില്‍ കയര്‍ത്തു സംസാരിച്ചു എന്നാണ് വാര്‍ത്തകള്‍.
ദിപിക ട്വീറ്റ് ചെയ്യുന്നു “എന്റെയും എം.എല്‍.എ.യുടെയും ഇടയില്‍ ഉണ്ടായ കാര്യങ്ങള്‍ ഞാന്‍ മറ്റൊരു രീതിയില്‍ നേരിട്ടോളം,എന്തായാലും സത്യം എന്താണ് എന്ന് മനസ്സിലാക്കതെ ഒരു ഉദ്യോഗസ്ഥയെ സമീപിച്ചതിന് അവിടുത്തെ ജനങ്ങളോട് എനിക്ക് കരുണ തോന്നുന്നു”
ദിപിക പറയുന്നു”എം.എല്‍.എ.അന്ന് നല്ല മാനസികാവസ്ഥയില്‍ ആയിരുന്നില്ല മുന്നില്‍ കണ്ട എല്ലാ വനം വകുപ്പ് ഉദ്യോഗസ്ഥരോടും കയര്‍ത്തു”.
പക്ഷെ എം.എല്‍.എ.പറയുന്നത് ,അദ്ദേഹം ഉദ്യോഗസ്ഥയോട് കയര്‍ത്തിട്ടില്ല എന്നു മാത്രമല്ല,അദ്ദേഹം ഫോണില്‍ മറ്റൊരു സബ് ഇന്‍സ്പെക്ടറോട് തടാകത്തിലെ മണ്ണ് നീക്കാത്തതിനെ കുറിച്ച് ചോദ്യം ചെയ്യുകയായിരുന്നു എന്നും.
എന്നാല്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഈ ഉദ്യോഗസ്ഥയെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും അവര്‍ പ്രതികരിക്കാതെ ഇരിക്കുകയും ചെയുക മാത്രമല്ല,അവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചത് വൈകുന്നേരം അഞ്ചു മണിക്ക് ആയിരുന്നു.അത് ജനങ്ങളുടെ പ്രതികരണത്തിന് കാരണമായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.