ഇന്ത്യക്ക് വന്‍ ലീഡ്

വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ ലീഡ്. മൂന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്ബോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 447 റണ്‍സ് എന്ന നിലയാണ്. നിലവില്‍ ഇന്ത്യക്ക് 251 റണ്‍സിന്റെ ലീഡുണ്ട്. അജിങ്ക്യ രഹാനെ (82), അമിത് മിശ്ര (13) ക്രീസില്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 196 റണ്‍സില്‍ അവസാനിച്ചിരുന്നു. മ മൂന്നു സിക്സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ചേതേശ്വര്‍ പൂജാരയും(46), വിരാട് കോഹ്ലിയും(44), വൃദ്ധിമാന്‍ സാഹയും(47) രാഹുലിനു മികച്ച പിന്തുണ നല്‍കിയപ്പോള്‍ സ്കോര്‍ കുതിച്ചുയര്‍ന്നു. റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ രാജേന്ദ്ര ചന്ദ്രിക പിടിച്ചാണ് കോഹ്ലി പുറത്തായത്. പൂജാര റണ്ണൌട്ടായി. ആറാമനായി ഇറങ്ങിയ അശ്വിന് ഇത്തവണ പിഴച്ചു. മൂന്നു റണ്‍സെടുത്ത അശ്വിനെ ദേവേന്ദ്ര ബിഷു വിക്കറ്റിനു മുമ്ബില്‍ കുടുക്കി. പിന്നീട് ഒത്തുചേര്‍ന്ന രഹാനെ- സാഹ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. അരങ്ങേറ്റ മത്സരം കളിച്ച പേസ് ബൌളര്‍ മിഗ്വേല്‍ കമ്മിന്‍സ് 19 ഓവറുകളെറിഞ്ഞെങ്കിലും വിക്കറ്റ് നേട്ടം ഒഴിഞ്ഞു നിന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us