ന​ഗരത്തിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം നടത്തി യുവാവ്

ബെംഗളൂരു : ബെംഗളൂരുവിൽ രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസ സ്ഥലത്തേക്കുപോകുകയായിരുന്ന വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം.

28 വയസ്സുള്ള ഡോക്ടറെയാണ് സ്കൂട്ടറിലെത്തിയയാൾ ആക്രമിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ഡോക്ടർ താമസിക്കുന്ന പേയിങ് ഗസ്റ്റ് സ്ഥാപനത്തിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം. അക്രമം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടില്ല.

സോളദേവനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ എജിബി ലേ ഔട്ടിലായിരുന്നു സംഭവം. വെളുത്തനിറത്തിലുള്ള സ്കൂട്ടറിലെത്തിയയാളാണ് ഡോക്ടറെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

ഡോക്ടറുടെ അടുത്തെത്തി സ്കൂട്ടർ നിർത്തിയ ഇയാൾ അടുത്ത ബസ് സ്റ്റോപ്പ് എവിടെയാണെന്ന് ചോദിച്ചു. തുടർന്ന് അപമര്യാദയായി പെരുമാറുകയും ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തു.

ഡോക്ടർ ശബ്ദമുയർത്തിയപ്പോൾ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. ഭാരതീയ ന്യായസംഹിതയുടെ 74-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. അക്രമിയെ പിടികൂടാനുള്ള ശ്രമം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts