ബെംഗളൂരു : കോവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അത്യവശ്യ സന്ദർഭങ്ങളിൽ പോലും പുറത്തിറങ്ങാൻ ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിറ്റി പോലീസ് എമർജൻസി പാസുകൾ നൽകാൻ തീരുമാനിച്ചത്.
ബന്ധുക്കളുടെ മരണമുൾപ്പെടെയുള്ള ആശുപത്രി ആവശ്യങ്ങൾക്ക് ബംഗളൂരുവിലെ പോലീസ് സ്റ്റേഷനുകളിൽ ഐഡി കാർഡ് സമർപ്പിച്ചാൽ 12 മണിക്കൂർ എമർജൻസി പാസ് ലഭിക്കും.
ആവശ്യം കഴിഞ്ഞ് തിരികെ നൽകുമ്പോൾ ഐഡി കാർഡ് തിരികെ ലഭിക്കും.
മരണം ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്കായി ബംഗളൂരുവിന് പുറത്തു പോകണമെങ്കിൽ തിരിച്ചറിയൽ കാർഡ് സഹിതം ഡിസിപി ക്ക് അപേക്ഷ സമർപ്പിക്കണം. അത്യാവശ്യം ഇല്ലാതെ ഒരു യാത്രയും അനുവദിക്കില്ല.
അടിയന്തര ആവശ്യത്തിന് സമീപ ജില്ലയിലേേക്ക് പോകണമെങ്കിൽ തിരിച്ചറിയൽ കാർഡ് സഹിതം സമീപത്തെ ഡിസിപി ക്ക് അപേക്ഷ നൽകണം.
ആവശ്യം ന്യായമാണ് എന്ന് പോലീസിന് മനസ്സിലായാൽ പാസ് ലഭിക്കും, അന്തിമതീരുമാനം അതാത് ജില്ലകളിലെ പോലീസിൻ്റേത് ആയിരിക്കും.
വീട്ടിൽ നിന്ന് നടന്നു പോയി വാങ്ങാവുന്ന ദൂരത്തുള്ള കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പാസ് ആവശ്യമില്ല.
പച്ചക്കറി , പലചരക്ക് ,പാൽ, മീൻ ,കാലിത്തീറ്റ, പെട്രോൾ പമ്പ് ,പാചകവാതകം, മെഡിക്കൽഷോപ്പ് തുടങ്ങിയ അവശ്യ,സാധന-സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഓൺലൈൻ ഡെലിവറി ജീവനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കും സ്ഥാപനങ്ങൾ നൽകുന്ന ഐഡികാർഡ് കാണിച്ചാൽ മതി.
തൊഴിലാളികൾക്ക് ശമ്പളം വിതരണം ചെയ്യാൻ സ്ഥാപനങ്ങൾക്ക് പാസ് അനുവദിക്കും രണ്ടു ദിവസത്തേക്ക് സമീപത്തെ പോലീസ് സ്റ്റേഷനിൽ നിന്നാണ് പാസ് വിതരണം.
സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ മാത്രമേ ലഭിക്കുകയുള്ളൂ, പാസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഫേസ്ബുക്കിലൂടെ പോലീസ് മറുപടി നൽകിയിട്ടുണ്ട്.
പാസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പർ 080-22942200,22942325,22942330.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.