ആശുപത്രിയിലേക്ക് പോകാനും തിരിച്ച് വരാനും പ്രത്യേക സർവ്വീസുകളുമായി ഊബറും ഓലയും.

ബെംഗളൂരു: ആശുപത്രിയിലേക്ക് പോകാൻ വാഹനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ടാക്സി കാറുകൾ ലഭ്യമാക്കാൻ ഒലയും ഉബറും.

കോവിഡ് -19 ഒഴികെയുള്ള രോഗം ബാധിച്ചവർക്ക് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താം.

വീട്ടിൽനിന്ന് ആശുപത്രിയിലേക്കും ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും മാത്രമായിരിക്കും സർവീസ്.

പ്രത്യേക ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചോ ആപ്പുവഴിയോ സേവനം ആവശ്യപ്പെടാം. നഗരത്തിലെ 250 -ഓളം ആശുപത്രികളാണ് ലിസ്റ്റിലുള്ളത്.

പ്രത്യേകം പരിശീലനം നേടിയ ഡ്രൈവർമാരാണ് വാഹനങ്ങളിലുണ്ടാകുക. മുഖാവരണവും മറ്റ് സുരക്ഷാ മാർഗങ്ങളും ഡ്രൈവർമാർ സ്വീകരിക്കും.


വാഹനങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകളുമുണ്ടാകും. രോഗികൾ ഇറങ്ങിയതിനുശേഷം വാഹനം അണുവിമുക്തമാക്കാനുള്ള സംവിധാനവുമുണ്ട്.

മുഖാവരണം ധരിച്ചതിനുശേഷം മാത്രമേ രോഗിയെ വാഹനത്തിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ആവശ്യമെങ്കിൽ ഡ്രൈവറുടെ സഹായവും ലഭ്യമാകും. ആരോഗ്യമന്ത്രി ബി. ശ്രീരാമലുവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ആദ്യഘട്ടത്തിൽ രണ്ടുകമ്പനികളും നൂറുവീതം കാറുകളാണ് നിരത്തിലിറക്കുന്നത്. നിലവിൽ പോലീസിന്റെ ഹൊയ്സാല വാഹനങ്ങളും രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നുണ്ട്.

ഡയാലിസിസ് ആവശ്യമുള്ള രോഗികൾ, അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ, സ്ഥിരമായി ചികിത്സ ആവശ്യമുള്ളവർ എന്നിവർക്ക് ആശുപത്രികളിൽ പോകാൻ വാഹനങ്ങളില്ലെന്ന് നേരത്തേ പരാതികളുയർന്നിരുന്നു.

ആരോഗ്യപ്രവർത്തകർക്കും പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായ സർക്കാർ ഉദ്യോഗസ്ഥർക്കും വാഹനങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്ന് നേരത്തേ ഉബർ അറിയിച്ചിരുന്നു.

രോഗികൾക്ക് വാഹനം ലഭ്യമാക്കുന്നതിന് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9154153917, 9154153918

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us