നിയമസഭ സാമാജികരുടെ ഒരു വര്‍ഷത്തെ 30%ശമ്പളം കോവിഡ് ഫണ്ടിലേക്ക്;അടുത്ത 14 ദിവസം കൂടി ലോക്ക് ഡൌണ്‍ നീട്ടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും:മുഖ്യമന്ത്രി.

ബെംഗളൂരു : കോവിഡ് അസുഖം രാജ്യത്തും സംസ്ഥാനത്തും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഏപ്രില്‍ 14 വരെ തുടരുന്ന ലോക്ക് ഡൌണ്‍ അടുത്ത 14 ദിവസത്തേക്ക് കൂടി നീട്ടാന്‍ കര്‍ണാടക പ്രധാന മന്ത്രിയോട് ആവശ്യപ്പെടും, ഇന്ന് ഉച്ചക്ക് മന്ത്രിസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി യെദിയൂരപ്പ മാധ്യമങ്ങളോട് അറിയിച്ചതാണ് ഇക്കാര്യം.

നാളെ പ്രധാനമന്ത്രി രാജ്യത്തെ മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ആണ് കര്‍ണാടക ഈ ആവശ്യം ഉന്നയിക്കുക,അന്തിമ തീരുമാനം പ്രധാനമന്ത്രി കൈക്കൊള്ളും എന്നും യെദിയൂരപ്പ പറഞ്ഞു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

“വിദഗ്ദ സമിതിയുടെ നിര്‍ദേശം പ്രകാരം എല്ലാ മന്ത്രിമാരും ലോക്ക് ഡൌണ്‍ തുടരണം എന്നാ അഭിപ്രായം ഉള്ളവര്‍ ആണ്,അടുത്ത 14 ദിവസത്തേക്ക് കൂടി ലോക്ക് ഡൌണ്‍ തുടരണം എന്നാ ആവശ്യം നാളെ നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെ അറിയിക്കും,ദയവുചെയ്ത് ആരും പുറത്ത് ഇറങ്ങരുത്,ഇതുവരെ ഉണ്ടായിരുന്നതില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതായി വരും”മുഖ്യമന്ത്രി പറഞ്ഞു.

“സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ കിട്ടിയാല്‍ ഉടന്‍ അവര്‍ക്ക് ആവശ്യമായ ആശ്വാസ നടപടികള്‍ കൈക്കൊള്ളും”എന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

നിയമ സഭാ സാമാജികരുടെ അടുത്ത ഒരു വര്‍ഷത്തെ ശമ്പളത്തില്‍ നിന്ന് 30% കോവിഡ് ചികിത്സക്ക് ആയുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി മന്ത്രി മധുസ്വമി അറിയിച്ചു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

നാരായണ ആശുപത്രിയുടെ മേധാവിയായ ഡോ : ദേവി ഷെട്ടിയുടെ അധ്യക്ഷതയില്‍ ഉള്ള ഒരു വിദഗ്ദ സമിതിയാണ് ലോക്ക് ഡൌണ്‍ നീട്ടണം എന്നാ ആവശ്യം കാബിനെറ്റ്‌ന് മുന്നില്‍ വച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts