സാമ്പത്തിക പ്രതിസന്ധിയിലായ രക്ഷിതാക്കൾക്ക് ആശ്വാസവുമായി സ്വകാര്യ സ്കൂളുകൾ.

ബംഗളുരു : ലോക്ഡൗണിനെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രക്ഷിതാക്കൾക്ക്ആശ്വാസമായി, ബെംഗളൂരുവിലെ നിരവധി സ്വകാര്യ സ്കൂളുകൾ അടുത്ത അധ്യയന വർഷം ഫീസ് കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചു.

മാസങ്ങൾക്കു മുൻപേ ഫീസ് വർധന പ്രഖ്യാപിച്ച ചില സ്കൂളുകൾ ഇവ റദ്ദാക്കി.

കൂടുതൽ സ്കൂളുകൾ ഇതേ മാർഗം പിന്തുടരുന്നതിനായി മാനേജ്മെന്റുകൾക്കു കർണാടക സി.ബി.എസ്.സി സ്കൂൾസ് അസോസിയേഷൻ സർക്കുലർ അയയ്ക്കും.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ സാധാരണ എല്ലാ വർഷവും സ്കൂൾ ഫീസ് 5-10% വരെ വർധിപ്പിക്കാറുണ്ട്.

ആ വർദ്ധനവ് ആണ് ഇപ്പോൾ പിൻവലിക്കാൻ ഇവർ തയ്യാറായിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts