ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ ജില്ലയിൽ സന്ദർശനം നടത്തും. കോൺഗ്രസ് നേതാക്കളുടെ വൻ നിരയ്ക്കൊപ്പമാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. ഇന്ന് രാവിലെ ബെംഗളൂരുവിൽ നിന്ന് പ്രത്യേക ഹെലികോപ്റ്റർ മാർഗ്ഗം പുറപ്പെടുന്ന അദ്ദേഹം പത്തരയോടെ ലിംഗസുഗുർ താലൂക്കിലെ മുദ്ഗൽ പട്ടണത്തിൽ എത്തും.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സന്ദർശനത്തോടനുബന്ധിച്ച് മുദ്ഗലിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരണ പരിപാടികളും പാർട്ടി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. സന്ദർശനത്തിന് ശേഷം അദ്ദേഹം വിവിധ പ്രാദേശിക പരിപാടികളിലും പങ്കുചേരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts