കൊച്ചി,ബെംഗളൂരു വ്യവസായ ഇടനാഴി ഭൂമിയേറ്റെടുക്കൽ അവസാനഘട്ടം 

തിരുവനന്തപുരം : കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമിയേറ്റെടുക്കല്‍ മെയ് മാസം പൂര്‍ത്തിയാകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനായി 87 ശതമാനം ഭൂമിയും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 2135 ഏക്കര്‍ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടിയിരുന്നത്.

69839 എംഎസ്‌എംഇ സംരംഭങ്ങള്‍ 2016 ന് ശേഷം ആരംഭിച്ചതായും 12443 എംഎസ്‌എംഇ സംരംഭങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ചുവെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. നമ്മുടെ ഭൂപരിഷ്കരണ നിയമം മാറ്റേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ഭൂപരിഷ്കരണ നിയമപ്രകാരം 5 ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. പഴവര്‍ഗ്ഗങ്ങള്‍ നട്ടുവളര്‍ത്താന്‍ നിലവിലെ നിയമ പ്രകാരം തന്നെ കഴിയുമെന്നും പ്ലാന്‍റേഷന്‍ ഡയറക്റ്ററ്റേറ്റ് രൂപീകരിക്കുന്നതോടെ ഇത് സാധ്യമാകുമെന്നും പി.എസ് സുപാലിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts