കേസിൻ്റെ ഭാഗമായി ഫോൺ പരിശോധിച്ചു; കണ്ടെത്തിയത് 50 അ​ശ്ലീ​ല വി​ഡി​യോ​ക​ൾ, ഹി​ന്ദു ജാ​ഗ​ര​ണ വേ​ദി നേ​താ​വി​നെതിരെ കേസ്

ബെംഗളൂരു : ഹി​ന്ദു ജാ​ഗ​ര​ണ വേ​ദി​കെ (എ​ച്ച്.​ജെ.​വി) നേ​താ​വി​ൻ്റെ മൊ​ബൈ​ൽ ഫോ​ണി​ൽ​ നി​ന്ന് അ​ശ്ലീ​ല വി​ഡി​യോ​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് കേസെടുത്ത് പൊലീസ്. സ​മി​ത്ത് രാ​ജ് ധ​രേ​ഗു​ഡ്ഡെ​ക്കെ​തി​രെ​യാ​ണ് കേസ്.

50 അ​ശ്ലീ​ല വീഡിയോ​യോ​ക​ളാണ് ക​ണ്ടെ​ത്തി​യ​ത്. സ​മി​ത്ത് രാ​ജ് ധ​രേ​ഗു​ഡ്ഡെ​ക്കെ​തി​രെ​ മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സു​ധീ​ർ കു​മാ​ർ റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാണ് അ​ന്വേ​ഷ​ണം.

2024ൽ മി​ജാ​റി​ന​ടു​ത്ത് ദേ​ശീ​യ പാ​ത 169ൽ ​സ്വ​കാ​ര്യ ബ​സും ഇ​രു​ച​ക്ര​വാ​ഹ​ന​വും ഉ​ൾ​പ്പെ​ട്ട അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റവർക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇയാൾ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു.

  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

പിന്നാലെ നഷ്ടപരിഹാര തുക നൽകാൻ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
ബ​സ് ഉ​ട​മ സ​മി​ത് രാ​ജി​നെ​തി​രെ പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി മൂ​ഡ്ബി​ദ്രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ മാ​സം 24ന് ​ഇ​തു​സം​ബ​ന്ധി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​മി​ത് അ​റ​സ്റ്റി​ലാ​യി​രു​ന്നു.അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ശ്ലീ​ല വീഡിയോകൾ ​ക​ണ്ടെ​ത്തി​യ​ത്.

  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?

വ്യ​ക്തി​ക​ളെ ഭീഷണിപ്പെടുത്തി ഉ​പ​യോ​ഗി​ക്കാ​വു​ന്ന തരത്തിലുള്ള വീഡിയോകളാണ് നിരവധിയെന്ന് പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
[masterslider id="10"]

Related posts