കു​സും-​സി പ​ദ്ധ​തിയിലൂടെ കർഷകർക്ക് ആശ്വാസം; 745 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ ഉ​ൽ​പാ​ദ​നം ല​ക്ഷ്യ​മി​ട്ട് ക​ര്‍ണാ​ട​ക സർക്കാർ

ബെംഗളുരു : പകൽസമയങ്ങളിൽ കർഷകർക്ക് വൈ​ദ്യു​തി തടസമില്ലാതെ ജോലി ചെയ്യാൻ കഴിയുകയെന്ന ലക്ഷ്യത്തോടെ കു​സും -സി ​പ​ദ്ധ​തി​യി​ലൂ​ടെ 745 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ ഉ​ല്‍പാ​ദ​നം ല​ക്ഷ്യ​മി​ടു​ന്ന​താ​യി ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍.

പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ച്ചു.
വ​രും​മാ​സ​ങ്ങ​ളി​ളിലിത് 545 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി സൗ​രോ​ർ​ജ യൂ​നി​റ്റു​ക​ള്‍ 93 സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ക്കു​മെ​ന്നും ഊ​ര്‍ജ​മ​ന്ത്രി കെ.​ജെ. ജോ​ര്‍ജ് പ​റ​ഞ്ഞു.

  ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിലെ സഫാരി സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായവർധന

പ​ക​ല്‍ സ​മ​യ​ത്ത് ത​ട​സ്സ​മി​ല്ലാ​തെ വൈ​ദ്യു​തി ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാ​സ​നി​ലെ ഊ​ര്‍ജ വ​കു​പ്പി​ന്‍റെ പു​രോ​ഗ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​സും -സി ​പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ കാ​ർ​ഷി​ക പ​മ്പ് സെ​റ്റു​ക​ളു​ടെ ഫീ​ഡ​ർ സോ​ള​റൈ​സേ​ഷ​ൻ വ​ഴി 2400 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍ക്കാ​റി​ന്‍റെ ല​ക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോലി സമയങ്ങളിൽ വൈ​ദ്യു​തി ലഭ്യമാകുന്നതോടെ കർഷകർക്ക് ജോലികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ പദ്ധതിയിലൂടെ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള നീക്കം; ശക്തമായി കർണാടക-മഹാരാഷ്ട്ര തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us