ബെംഗളൂരു : ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ മേഖലയിൽ ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി സഹപാഠിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പെൺകുട്ടി പ്രസവിച്ച വിവരം അറിഞ്ഞ് പ്രതി ഒളിവിൽ പോവുകയുമായിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ റാവുവിൻ്റെ മകൻ കൃഷ്ണ ജെ. റാവുവാണ് (21) അറസ്റ്റിലായത്. പീഡനത്തിന് ഇരയായത് സഹപാഠിയായ ബി.എസ്സി വിദ്യാർഥിനിയാണ്. നാട്ടുകാരുടെയും, പെൺകുട്ടിയുടെ ബന്ധുക്കളുടെയും രോഷത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More