കനത്ത മഴ തുടരുന്നു; കേരളത്തിൽ എട്ട് ജില്ലകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി മൂന്നാറിൽ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. നിരവധി ടൂറിസ്റ്റ് കോട്ടേജുകളും വെള്ളത്തിനടിയിലായി. മഴയെത്തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ പ്രൊഫഷണൽ കോളേജുകൾക്കും അവധി ആയിരിക്കും.  കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ആണ്. എറണാകുളം ജില്ലയ്ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

ഇന്നത്തെ അവധിക്ക് പകരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഈ മാസം 21 ന് പ്രവൃത്തിദിനമായിരിക്കും. കേരള സർവ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 21 ലേക്ക് മാറ്റി. ആരോഗ്യ സർവ്വകലാശാലയുടെ ഇന്നത്തെ തിയറി പരീക്ഷകളും മാറ്റി വെച്ചു.

കോഴിക്കോടിന്‍റെ മലയോര മേഖലയിലും വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയതത്. ശക്തമായ ചുഴലിക്കാറ്റില്‍ താമരശേരി താലൂക്ക് ആശുപത്രി വളപ്പിലെ ആല്‍മരം കടപുഴകി വീണു. ആര്‍ക്കും പരുക്കില്ല. കുട്ടികളുടെ വാര്‍ഡിന്‍റെ മേല്‍ക്കൂരയും, പുതിയ കാഷ്വാലിറ്റി കെട്ടിടത്തിന്‍റെ മേല്‍ക്കൂരയും കാറ്റില്‍ പറന്നുപോയി.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

കുറ്റ്യാടി കുണ്ടുതോട്, മാമ്പിലാട്, തോട്ടക്കാട് പ്രദേശങ്ങളിലും കൂടരഞ്ഞി തിരുവമ്പാടി പ്രദേശങ്ങളിലും കൃഷി നശിച്ചു. വന്‍ മരങ്ങള്‍ വീണ് പ്രദേശത്തെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വയനാട് ജില്ലയില്‍ മഴ അല്‍പം ശമിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ത്തന്നെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts