ഭരണം മാറിയിട്ടും മലയാളികള്‍ക്ക് എതിരെയുള്ള ആക്രമണ സംഭവങ്ങള്‍ തുടരുന്നു;കലാശിപാളയത്തു ബസിറങ്ങിയ രണ്ടു മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു.

ബെംഗളൂരു : മലയാളികള്‍ക്ക് എതിരെ യുള്ള ആക്രമണ സംഭവങ്ങള്‍ തുടരുന്നു,വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയും ഭീഷണി പ്പെടുത്തുകയും മാത്രമല്ല,മലയാളികള്‍ നടത്തുന്ന ബേക്കറികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ആക്രമിക്കുന്നത് ഇപ്പോള്‍ നഗരത്തില്‍ ഒരു പുതുമ അല്ലാതെ ആയി മാറിയിരിക്കുന്നു.അതിലേക്ക് കൂടുതല്‍ വെളിച്ചം പകരുന്നതാണ് ഇന്നലെ കലാശിപ്പളയത്ത് നടന്നത്.

ഇന്നലെ കലാശിപാളയത്തു ബസിറങ്ങിയ രണ്ടു മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശികളായ നാഫി (19), നൂഹ് (20) എന്നിവരെയാണു ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം കവർന്നത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നാഫിയുടെ 4000 രൂപയും രണ്ടു മൊബൈൽ ഫോണും നൂഹിന്റെ 3000 രൂപയും മൊബൈൽ ഫോണും സംഘം കവർന്നു. ഇന്നലെ പുലർച്ചെയാണു നാട്ടിൽനിന്നു സ്വകാര്യബസിൽ കലാശിപാളയത്ത് ഇരുവരും ബസിറങ്ങിയത്.

ഇലക്ട്രോണിക് സിറ്റിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കായി എത്തിയ ഇവർ അങ്ങോട്ടേക്കായി ബസ് അന്വേഷിച്ചു നടക്കുന്നതിനിടെയാണു കവർച്ചയ്ക്കിരയായത്.ബൈക്കിലെത്തിയ രണ്ടുപേർ തങ്ങൾ പൊലീസ് ഉദ്യോഗസ്ഥരാണെന്നും കഞ്ചാവുണ്ടോയെന്ന് പരിശോധിക്കാൻ ബാഗ് നൽകണമെന്നും ആവശ്യപ്പെട്ടു.

  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി

മടിച്ചുനിന്നപ്പോൾ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പഴ്സ് വാങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. തുടർന്നു മൊബൈൽ ഫോണും പിടിച്ചുവാങ്ങിയാണു സംഘം മുങ്ങിയത്.കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ കലാശിപാളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us