സ്കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി, ആരാകണമെന്ന ചോദ്യത്തിന് അപ്രതീക്ഷിത മറുപടി നൽകി വിദ്യാർത്ഥി 

ബെംഗളൂരു: സ്‌കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കൽബുർഗിലെത്തിയപ്പോഴായിരുന്നു അദ്ദേഹം കുട്ടികളുമായി അൽപനേരം ചെലവഴിച്ചത്.

തുടർന്ന് കുട്ടികളോട് ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. ഈ കൂട്ടത്തിലെ പന്ത്രണ്ടുവയസുകാരന്റെ മറുപടി രസകരമായിരുന്നു.

പഠിച്ച്‌ എന്താകണമെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് താങ്കളുടെ സുരക്ഷാ ഉദ്യോഗസ്ഥനാകണം എന്നായിരുന്നു പന്ത്രണ്ടുക്കാരന്റെ മറുപടി. ചോദ്യത്തിന് മറുപടിയായി ഡോക്ടറാവണമെന്നും പോലീസാവണമെന്നും മറ്റ് കുട്ടികൾ മറുപടി പറഞ്ഞു. ആർക്കും പ്രധാനമന്ത്രിയാകണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. താങ്കളെ പോലെയാകണമെന്നും കുട്ടികൾ പറഞ്ഞു. കുട്ടികളുമായി സംവദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts