രണ്ട് മക്കളെ വിഷം കൊടുത്ത് കൊന്ന് അച്ഛൻ തൂങ്ങിമരിച്ചു

ബെംഗളൂരു : രണ്ട് മക്കൾക്ക് വിഷം കൊടുത്ത് കൊന്ന ശേഷം അച്ഛൻ തൂങ്ങി ആത്മഹത്യ ചെയ്തു.

കോലാർ ജില്ലയിലെ ശ്രീനിവാസപൂർ താലൂക്കിലെ ഷിഗെഹള്ളി ഗ്രാമത്തിലാണ് ഈ അപകടം നടന്നത് .

നാരായണസ്വാമി (40), മക്കളായ പവൻ (12), നിതിൻ (10) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആളുകൾ പോലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിവരം അറിഞ്ഞയുടൻ ശ്രീനിവാസപൂർ പൊലീസ് എത്തി അന്വേഷണം നടത്തി. മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.

സംഭവത്തിൽ ശ്രീനിവാസ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts