ബെംഗളൂരു: കർണാടകത്തിൽ പച്ചക്കറികൾക്ക് വില കുതിക്കുന്നു. കനത്തമഴയിൽ വ്യാപക കൃഷിനാശം ഉണ്ടായതോടെയാണ് പച്ചക്കറി വില വർധന രൂക്ഷമായത്.
മുൻപ് തക്കാളിക്ക് 15 രൂപയായിരുന്നു ഇപ്പോൾ 45 രൂപയായി ഉയർന്നു. മുരിങ്ങയ്ക്ക വില 50 രൂപയിൽനിന്ന് 150 രൂപയായി ഉയർന്നു.
സാധാരണ ദസറ ഉത്സവസമയത്ത് പച്ചക്കറിവില ക്രമാതീതമായി ഉയരാറുണ്ടെങ്കിലും രണ്ടാഴ്ച മുമ്പ് തന്നെ ഈ നിലയിലെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പച്ചക്കറിക്കായി നേരത്തേ 500 രൂപ ചെലവാക്കിയ ഇടത്ത് 1000 രൂപയിലധികം വേണമെന്ന സ്ഥിതിയാണെന്ന് ആളുകൾ പറയുന്നു .പാലക്, ഉലുവ തുടങ്ങിയവയ്ക്കും ആപ്പിൾ, ഓറഞ്ച് തുടങ്ങി പഴങ്ങൾക്കും വില വർധിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.