നാളെ നടക്കുന്ന”കർണാടക ബന്ദ്”നഗര ജീവിതത്തെ ബാധിക്കുമോ ? ഏറ്റവും പുതിയ വിവരങ്ങൾ..

ബെംഗളൂരു : നാൽപതോളം സംഘടനകളുടെ കൂട്ടായ്മയായ “ഐക്യ ഹോരാട്ട “നാളെ നടത്തുന്ന കർണാടക ബന്ദ് നഗരത്തിലെ ജനജീവിതത്തെ ബാധിക്കുമോ നോക്കാം.

ബി.എം.ടി.സി സാധാരണ പോലെ സർവ്വീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്, എതെങ്കിലും വിധത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ തീരുമാനങ്ങളിൽ മാറ്റം വരുത്താൻ സാദ്ധ്യതയുണ്ട്.

നമ്മ മെട്രോ സാങ്കേതിക കാരണങ്ങളാൽ യെലച്ചനഹള്ളി സറ്റേഷൻ ഒഴികെ ഗ്രീൻ, പർപ്പിൾ ലൈനുകളിൽ സാധാരണ പോലെ സർവ്വീസ് നടത്തും.

കർണാടക – കേരള ആർ.ടി.സി.കൾ നിലവിൽ സർവ്വീസുകൾ ഒന്നും റദ്ദാക്കിയിട്ടില്ല.

കേരളത്തിലേക്കുള്ള സംസ്ഥാനാന്തര സർവീസുകൾ രാത്രി ആയതിനാൽ തടസപ്പെടാൻ സാദ്ധ്യത കുറവാണ്.

അതേ സമയം മൈസൂരു – ബെംഗളൂരു ദേശീയ പാതയിൽ മണ്ഡ്യ, രാമനഗര, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലും മറ്റ്‌ സംസ്ഥാന പാതകളിലും വിവിധ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിലും ഉപരോധ – പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് “ഐക്യ ഹോരാട്ട “കൂട്ടായ്മ അറിയിച്ചിട്ടുള്ളതിനാൽ ഈ സ്ഥലങ്ങളിലൂടെ ഉള്ള യാത്ര ഒഴിവാക്കുന്നത് നന്നായിരിക്കും.

ബാംഗ്ലൂർ സർവകലാശാല നാളെ നടത്താനിരുന്ന പി.ജി.പരീക്ഷ ഒക്ടോബർ 5 ലേക്കും ഡിഗ്രി പരീക്ഷ 6 ലേക്കും മാറ്റിവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us