നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു; ഡോക്ടർക്കെതിരെ പരാതി.

ബെംഗളൂരു : ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നഴ്സിങ് വിദ്യാർഥിനി.

സംഭവത്തിൽ പരാതിപ്പെട്ടിട്ടും ആശുപത്രി മാനേജ്മെന്‍റ് നടപടിയെടുത്തില്ലെന്നും 25കാരിയായ യുവതി ആരോപിക്കുന്നു.

ഇതിനെ തുടർന്നാണ് ഡോക്ടർക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

“ജൂലൈ 15 ന് ഡോക്ടർ എന്നെ ആശുപത്രിക്ക് പുറത്ത് കാണാൻ ആവശ്യപ്പെട്ടു. വിൽസൺ ഗാർഡനിലേക്കു വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

  സമ്മാനങ്ങളല്ല, ഇത്തവണ മാതൃദിനത്തിൽ ബെംഗളൂരുവിലെ അമ്മമാർക്ക് ലഭിക്കുന്നത് മറ്റൊന്നാണ്! മാറ്റത്തിന്റെ കാറ്റുമായി ബെംഗളൂരു

അവിടെനിന്ന് അദ്ദേഹം എന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി, അവിടെവെച്ച് ബലം പ്രയോഗിച്ച് തൻ്റെ വസ്ത്രങ്ങൾ അഴിക്കുകയും എന്നെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

പിന്നീട് എന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തു. ലൈംഗിക ചൂഷണത്തിനായി എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. വീഡിയോ കോളുകളും മോശം സന്ദേശങ്ങളും ഉപയോഗിച്ച് അദ്ദേഹം എന്നെ ഉപദ്രവിച്ചുകൊണ്ടിരുന്നു യുവതി” പരാതിയിൽ പറയുന്നു.

ഐ.പി.സിയുടെ വിവിധ വകുപ്പുകൾ ചേർത്ത് ഡോക്ടർക്ക് എതിരെ കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

ആന്ധ്രാ സ്വദേശിയായ ഡോക്ടറെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോഗ്നിസന്റിൽ വൻ പിരിച്ചുവിടൽ; 15,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും; ഐടി മേഖലയെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us