കൊറോണ ബാധിക്കുമോ എന്ന ഭയം മൂലം മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു.

ബെംഗളൂരു : കൊറോണ ബാധിച്ചെന്ന സംശയത്തെത്തുടർന്ന് കർണാടകത്തിൽ 56 കാരന്‍  ജീവനൊടുക്കി.

ഉഡുപ്പി ഉപ്പൂർ സ്വദേശി ഗോപാലകൃഷ്ണ മഡിവാലയെയാണ് ബുധനാഴ്ച രാവിലെ വീടിനുസമീപത്തെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കൊറോണ ബാധിച്ച് നിരീക്ഷണത്തിലുള്ള സുഹൃത്തുമായി സമ്പർക്കമുണ്ടായെന്നും ഇതിലൂടെ രോഗം പകർന്നെന്നും സൂചിപ്പിക്കുന്ന ആത്മാഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി

കുടുംബാംഗങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കുറിപ്പിലുണ്ട്.

അതേസമയം, ഇദ്ദേഹത്തിന് പ്രകടമായ കൊറോണ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. നിരീക്ഷണത്തിലുള്ള സുഹൃത്തിന് കൊറോണയില്ലെന്നും സ്ഥിരീകരിച്ചിരുന്നു.

വിഷാദരോഗത്തിന് മരുന്നുകഴിച്ചിരുന്നയാളാണ് ഗോപാലകൃഷ്ണയെന്ന് ബന്ധുക്കൾ പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധിച്ചിരുന്ന ഇദ്ദേഹം ദിവസങ്ങളായി സമ്മർദത്തിലായിരുന്നു.

കർണാടക ആർ.ടി.സി.യിലെ മുൻ ജീവനക്കാരനാണ്. അസ്വഭാവികമരണത്തിന് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts