ബെംഗളൂരു : കോവിഡ് കാലത്ത് നിങ്ങൾക്കൊരു ‘കോക്രി’യായിക്കുടെ? ചിത്രം വരച്ചും പാട്ടുപാടിയും നിങ്ങൾക്കുള്ളിലെ കലാകാരനെ പുറത്തെടുക്കുന്നകോക്രി.
വീട്ടിലിരിക്കുന്നവർക്ക് ബോറടിക്കാതിരിക്കാൻ ഒരുപറ്റം ടെക്കികളാണ് ‘കൊറോണക്കാലത്തെ ക്രിയേറ്റിവിറ്റി’ അഥവാ കോക്രിയെന്ന ഫേസ്ബുക്ക് കൂട്ടായ്മക്ക് രൂപം നൽകിയത്.
ബംഗളൂരുവിൽ ഐടി കമ്പനികളെല്ലാം വർക്ക് ഫ്രം ഹോമിലേക്ക് മാറിക്കഴിഞ്ഞു.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓഫീസിൽ പോകാത്തവരും സ്കൂളിൽ
പോകാത്ത വിദ്യാർഥികളുമെല്ലാം കുറച്ചു ദിവസം കഴിയുന്നതോടെ മാനസികസമ്മർദത്തിന് അടിപ്പെട്ടേക്കാം.
ഇത് മുൻകൂട്ടി കണ്ടാണ് ‘കോക്രി’ ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കിയത്.
അംഗങ്ങൾക്ക് ഒഴിവു സമയം ക്രിയാത്മകമായി വിനിയോഗിക്കാം. ചിത്രം വരയ്ക്കുകയോ കലാരൂപങ്ങളോ ആഭരണങ്ങളോ നിർമിക്കുകയോ
നൃത്തം ചെയ്യുകയോ അങ്ങനെ എന്തുമാവാം.
കോക്രിഎന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്യണമെന്നുമാത്രം. നിങ്ങളെകാണാനും കേൾക്കാനും ആളുണ്ടാകും. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാതെ കോവിഡ്കാലം വീട്ടിൽ കഴിച്ചു കൂട്ടിയാൽ പിന്നീട് പുറത്തേക്ക് വരുമ്പോഴും മനസ്സ് മടിപിടിച്ചിരിക്കും. ടിവിയും മൊബൈലും മാത്രമായാലും മാനസിക സമ്മർദമേറാം. വിഷാദരോഗത്തിനും സാധ്യതയുണ്ട്.
ഒട്ടേറെ യാത്രകൾ നടത്തുന്ന “ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ് പ്രവർത്തകരായ ഗീതു മോഹൻ ദാസ്. ആദിഷ്, സങ്കീർത്ത്, റംഷാദ്, സിനി, അനശ്വര,ശരണ്യ ചേതടങ്ങിയവരാണ് ഗ്രൂപ്പിനു പിന്നിൽ. വീട്ടിനുള്ളിലെ ക്രിയാത്മകത പങ്കുവയ്ക്കുകയും അഭിനന്ദനങ്ങൾ
കിട്ടുകയും ചെയ്യുമ്പോൾ മനസ്സിന് മടിപിടിച്ചിരിക്കാനാകില്ലെന്നാണ് ഗീതുവിന്റെഅഭിപ്രായം.
ആദ്യ രണ്ടു ദിവസത്തിനുള്ളിൽ അഞ്ഞൂറിലധികംപേർ ഗ്രൂപ്പിൽ അംഗങ്ങളായി.
കശ്മീരിൽ നിന്നുള്ളവർ പോലും വീട്ടിലെ വിനോദങ്ങൾ പങ്കുവച്ച് കോക്രിയായിക്കഴിഞ്ഞിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.