ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് ലഹരി ഒഴുക്ക്, പ്രധാനി പിടിയിൽ

കൊച്ചി: ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് മയക്കുമരുന്ന് കത്തുന്ന സംഘത്തിലെ പ്രധാനികളി ലൊരാൾ അറസ്റ്റിൽ.

ആലപ്പുഴ ചമ്മനാട് സ്വദേശി വൈശാഖ് ആണ്. സൗത്ത് പോലീസ്  അന്വേഷണം നടത്തി വരുന്ന കേസിലെ പ്രധാന കണ്ണി യാണ് ഇയാൾ.

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് കേസിലെ ഒന്നാം പ്രതിയായ ചേർത്തല പാണാവള്ളി സ്വദേശി ശ്രീരാജ് രവിപുരം 16.52 ഗ്രാം മാരക ആംഫെറ്റാമിൻ എന്ന മയക്കുമരുന്നുമായി പോലീസ് പിടിയിലായത് . സുഹൃത്തായ വൈശാഖും ചേർന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് ഇയാളെ ചോദ്യം ചെ യ്തതിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതൊടെ കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ വൈശാഖിന്റെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്ന് പോലിസ് ബംഗാളൂരു ബാനസവാടിയിലുള്ള താമസ സ്ഥലത്തുനിന്നും യാളെ കണ്ടത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാകിയ പ്രതിയെ റീമാൻഡ് ചെയ്‌തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ
  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
[masterslider id="10"]

Related posts