നിത്യയെ വിട്ടു, ഇനി നിഖില പുതിയ ആഗ്രഹവുമായി സന്തോഷ് വർക്കി

നടി നിഖില വിമലിനെ വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് സന്തോഷ് വർക്കി. എന്നാൽ, വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ എന്ന് നിഖില വിമലിനോട് ചോദിച്ചപ്പോൾ തനിക്ക് വിവാഹത്തിന് താൽപര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വർക്കി പറയുന്നു.

സന്തോഷ് വർക്കി പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

‘ഞാൻ ഒരു ട്രോൾ വീഡിയോ കണ്ടു. എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമൽ കണ്ണൂരുകാരിയാണ്. കമ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഒരിക്കൽ ഞാൻ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകൾക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ല എന്നാണ് അമ്മ പറഞ്ഞത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

‘പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്, അതുകൊണ്ട് ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ലെന്ന് അവർ പറഞ്ഞു. നല്ല ബോൾഡായ ലേഡിയാണ്. നല്ല കുട്ടിയാണ്, സുന്ദരിയാണ്. എന്നെ കഴിഞ്ഞ ദിവസം മൈൻഡ് ചെയ്യാതിരുന്നതല്ല, അവർ ഫോണിലായിരുന്നു. അവർ എന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്’.

ഒരിക്കൽ ഞാൻ ഫോൺ വിളിച്ചപ്പോൾ ആറാട്ട് അണ്ണൻ ആണെന്ന് പറഞ്ഞപ്പോൾ അവർക്ക് അറിയില്ല എന്ന് പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും അവർ പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. പുള്ളിക്കാരി തന്നെ പറയുന്നുണ്ടായിരുന്നു താൻ അത്ര പാവം ഒന്നുമല്ല എന്ന്. കല്യാണ കാര്യം ചോദിക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ല, തോന്നുന്നില്ല എന്നാണ് പറയുന്നത്. കൂടാതെ, പ്രണയിക്കാൻ തോന്നുന്നില്ലെന്നാണ് അവർ പറഞ്ഞത്’.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

ഞാൻ അവരെ നിർബന്ധിക്കുന്നില്ല. എനിക്ക് ഇപ്പോൾത്തന്നെ ഒരു അനുഭവമുണ്ട്. എനിക്ക് അവരെ ഇഷ്ടമാണ്. നല്ല ഭംഗിയുണ്ട്. നല്ല കുട്ടിയാണ്. നല്ല മിടുക്കിയാണ്. ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അത് അവരുടെ ചോയിസാണ് കല്യാണം കഴിക്കണോ വേണ്ടയോ എന്ന്. എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ. അവർക്ക് എന്നോട് ഇഷ്ടം തോന്നണ്ടേ. എനിക്ക് എപ്പോഴും ഇങ്ങനെ തന്നെയാണ്. എനിക്ക് വൺ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളൂ. ഒരു അനുഭവം ഉണ്ട്, ഇനി കൂടുതൽ അനുഭവിക്കാൻ പറ്റില്ല സന്തോഷ് വർക്കി വീഡിയോയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts