ബിബിഎംപി മെഗാ കോവിഡ് വാക്സിൻ സെന്ററുകൾ തുറന്നു

ബെംഗളൂരു: യലഹങ്കയിലെ ഡോ ബി ആർ അംബേദ്കർ ഭവനിൽ ബിബിഎംപി ബുധനാഴ്ച മെഗാവാക്സിനേഷൻ സെന്റർ തുറന്നു. ഈസ്റ്റ്‌ സോണിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനു പിന്നിലുള്ള എപിഡെമിക് ഡിസീസ് ആശുപത്രി, വെസ്റ്റ് സോണിലെ മല്ലേശ്വരത്തെ യങ്സ്റ്റെർസ് കബഡി ക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിലും ബിബിഎംപി ഇതിന് മുൻപ് മെഗാ വാക്സിനേഷൻ സെന്റർ തുറന്നിട്ടുണ്ട്.

ഓരോരുത്തരും വാക്സിൻ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ലക്ഷ്യമെന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇതുവരെ, 18 വയസ്സിന് മുകളിലുള്ളവരിൽ 80% പേരും ആദ്യത്തെ വാക്സിൻ ഡോസ് എടുത്തിട്ടുണ്ട്, ഏകദേശം 33% പേർ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

ചേരി നിവാസികൾക്കും താഴ്ന്ന വരുമാനക്കാർക്കുമായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. കഴിയുന്നത്ര ആളുകളുമായി ബന്ധപ്പെടാൻ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളുമായും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായും ചർച്ചകൾ നടക്കുന്നുണ്ട്. കേന്ദ്രങ്ങൾ വാക്ക്ഇൻ, ഡ്രൈവ്ഇൻക്യാമ്പുകളാണ്, രാവിലെ 6 മണിക്ക് തുറന്ന് രാത്രി 8 മണി വരെ പ്രവർത്തിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
[masterslider id="10"]

Related posts